ഏറ്റവും സുപ്രധാനമായ ഒരു തീരുമാനം ആണ് കേന്ദ്ര സർക്കാരിൽ നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ടിക് ടോക്ക് അടക്കം വമ്പൻ സാമൂഹിക ആപ്പുകൾക്ക് ഇന്ത്യയിൽ വിലക്ക് കൊടുത്തിരിക്കുകയാണ് കേന്ദ്രം. ഷെയർ ചാറ്റ് , ഹെലോ , യൂ സി ബ്രൌസർ , സെൽഫി സിറ്റി , വി ചാറ്റ്, ഷെയർ ഇറ്റ് എന്നിവയും ഈ ലിസ്റ്റിൽ വരുന്ന പ്രധാനപ്പെട്ട ആപ്പുകൾ ആണ്. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് നിരോധിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
രാജ്യസുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് വിശദീകരണം. ഇന്ത്യയുടെ പ്രതിരോധ സംവിധാനം ക്രമസമാധാനം എന്നിവക്ക് ഈ ആപ്പുകൾ ഭീഷണിയാണെന്നും പറയുന്നു. ചൈനീസ് ആപ്പുകൾ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതായി കാണിച്ച് നിരവധി പരാതികൾ ഐടി മന്ത്രാലയത്തിന് ലഭിച്ചുവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
ലഡാക്ക് പ്രശ്‌നത്തിന് പിന്നാലെ ഈ ആപ്പുകൾ നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ ആപ്ലിക്കേഷനുകൾ വഴി ഇന്ത്യക്കാരായ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…