ഇടയൻ ഹരി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഹരിശ്രീ, ആത്മഹത്യ ചെയ്ത സമയത്ത് ഇട്ട വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
ഭാര്യ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഹരി പുറത്ത് വിട്ടതിന് ശേഷമാണ് യുവാവ്, ഭാര്യയുടെ വീട്ടിൽ എത്തി ആത്‍മഹത്യ ചെയ്തത്.
യുവതിയും യുവതിയുടെ കുടുംബവും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്നാണ് ഹരി മരണത്തിന് മുന്നേ അറിയിച്ചത്. ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി ആയിരുന്നു ഹരിയുടെ തുറന്ന് പറച്ചിൽ.
ഹരി മർദ്ദിക്കുന്ന വീഡിയോ ഇടുന്നതിന് മുന്നേ, തന്നെ ക്രൂരമായി മർദ്ദിച്ചു എന്നാണ് യുവതി പറയുന്നത്. വൈകിട്ട് വീട്ടിൽ എത്തിയ ഹരി, രാത്രി ഉറങ്ങാൻ അനുവദിച്ചില്ല എന്ന് യുവതി പറയുന്നു. ഉറങ്ങാൻ കണ്ണുകൾ അടക്കുമ്പോൾ ഉള്ളം കാലിൽ ബെൽറ്റ് വെച്ചു അടിക്കും എന്നാണ് യുവതി പറയുന്നത്.
കൂടാതെ കൈകളിൽ കടിക്കും എന്നും, രാത്രി കിടന്നാലും കണ്ണുകൾ അടഞ്ഞാൽ ഹരി ചീപ്പ് വെച്ച് കാലിൽ മാന്തി ഉണർത്തും എന്നും യുവതി പറയുന്നു.
തന്നെ മർദ്ദിക്കുമ്പോൾ രഹസ്യ ഭാഗങ്ങളിൽ മർദ്ദിക്കുവാൻ ഹരി പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നും യുവതി പറയുന്നു.
പതിനാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് താൻ ഹരിയെ വിവാഹം ചെയ്തത്, തനിക്ക് ഏറ്റവും കൂടുതൽ ചീത്തപ്പെരു ഉണ്ടാക്കിയത് ഹരി മൂലം ആന്നെന്നും ആശ പറയുന്നു.
തനിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് പറയുന്ന കുട്ടിയ്ക്ക് തന്റെ അനിയന്റെ പ്രായം മാത്രം ആണ് ഉള്ളത് എന്നും, ഒരുമിച്ച് ജോലി ചെയ്യുന്ന പയ്യൻ ആണ് അവൻ എന്നും ഇത്രയും കാലത്തിന്റെ ഇടയിൽ ഒരിക്കൽ പോലും അവൻ വീട്ടിൽ വന്നിട്ടില്ല എന്നും ആശ റാണി പറയുന്നു.
കൂടാതെ കോട്ടപ്പുറത്ത് ഉള്ള ഷിബു എന്ന ആളും ആയുള്ള ബന്ധത്തെ കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്, അയാളെ കണ്ടാൽ ചിലപ്പോൾ അറിയും ആയിരിക്കാം പക്ഷെ ആരെന്ന് തനിക്ക് അറിയില്ല എന്നും ആശ റാണി പറയുന്നു.
പക്ഷെ വഴക്കുകൾ കഴിഞ്ഞു കുറച്ചു സമയങ്ങൾ കഴിയുമ്പോൾ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞത് ആണെന്നാണ് ഹരി പറയാറുള്ളത് എന്നും ആശ പറയുന്നു. തന്റെ സഹോദരിയുടെ ഭർത്താവുമായി തനിക്ക് അവിഹിത ബന്ധം ഉണ്ട് എന്നും ഹരി ആരോപിച്ചിരുന്നു.
എന്നാൽ ഇത്രയും പ്രശ്നങ്ങൾ ഹരിയുടെ മനസിൽ ഉണ്ടെന്നും അദ്ദേഹം ആത്‍മഹത്യ ചെയ്യും എന്ന് കരുതി ഇരുന്നില്ല എന്നും ആശ റാണി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…