വ്യാജ പുരാവസ്തു തട്ടിപ്പിൽ കേരളത്തിലെ പ്രമുഖരായ ഒട്ടനവധി ആളുകൾ ആണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖരായ നടിനടന്മാർ രാഷ്ട്രീയ പ്രവർത്തകർ പോലീസ് മേധാവികൾ അടക്കമുള്ള ആളുകൾ പ്രതിയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ അടക്കം പുറത്തു വന്നുകഴിഞ്ഞു.
അത്തരത്തിൽ വിവാദത്തിൽ കുടുങ്ങിയ നടൻ ആണ് ബാല. പ്രതി മോൺസൺ മാവുങ്കലുമായി തനിക്ക് യാതൊരു വിധത്തിലും ഉള്ള പണമിടപാടുകളും ഇല്ല എന്നും അത്തരത്തിൽ എന്തെങ്കിലും ഉണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ തുണിയില്ലാതെ നടക്കാൻ താൻ തയ്യാറാണ് എന്നും ബാല പറയുന്നു.
നല്ല തറവാട്ടിൽ നിന്നും വന്ന തനിക്ക് മോൺസണുമായി പണമിടപാട് നടത്തേണ്ട ആവശ്യം ഇല്ല എന്നും ബാല പറയുന്നു. അയൽവാസി എന്ന നിലയിൽ മോൺസണുമായി തനിക്ക് പരിചയം ഉണ്ട്. തന്റെ വീട്ടിൽ മോൺസൺ വന്നിട്ടുണ്ട്. താൻ അയാളുടെ വീട്ടിലും പോയിട്ടുണ്ട്.
ഒരു ശബ്ദരേഖയാണ് തന്നെ ഇതിലേക്ക് കൊണ്ട് വന്നത്. താൻ മോൺസന്റെ ഡ്രൈവറായ അജിയുമായി സംസാരിച്ചു. എന്നാൽ അതിൽ മോശമായി ഒന്നും തന്നെ സംസാരിച്ചിട്ടില്ല. അയാൾ തട്ടിപ്പുകാരനായിരുന്നു എന്ന് തനിക്ക് അറിയില്ല. മോൺസൺ മാവുങ്കാലിന് എതിരായ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ബാല സംസാരിക്കുന്ന ശബ്ദ രേഖയാണ് പുറത്തു വന്നിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…