ജനപ്രിയ നായകൻ ദിലീപിനും സംവിധായകൻ നാദിര്ഷയും ചേർന്ന് നടത്തുന്ന കോഴിക്കോട് പുതിയറയിൽ ഉള്ള ദേ പുട്ട് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു.
പഴകിയ ഭക്ഷണം പിടിച്ചതിന് ഒപ്പം, വൃത്തിഹീനമായ സാഹചര്യത്തിൽ ആണ് ഭക്ഷണം പാകം ചെയ്യുന്നത് എന്നും വിൽപന നടത്തുന്നത് എന്നുമാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയത്.
കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.
പൊതുജനങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ഹോട്ടലുകൾക്ക് എതിരെ കർശനമായ നടപടി ഉണ്ടാകും എന്നും കേരള മുനിസിപ്പൽ ആക്ട് പ്രകാരം കേസ് എടുക്കും എന്നും ഹെൽത്ത് ഓഫിസർ ആർ എസ് ഗോപകുമാർ അറിയിച്ചു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…