എനിക്ക് അറിയാവുന്ന തൊഴിൽ ഞാൻ ചെയ്യുന്നു, രാഷ്ട്രീയത്തിലേക്ക് ഇല്ല; വിവാദങ്ങൾക്ക് മറുപടി നൽകി മോഹൻലാൽ..!!
കഴിഞ്ഞ കുറച്ചു ആഴ്ചകൾ ആയി സോഷ്യൽ മീഡിയയിലും രാഷ്ട്രീയ പോര് മുഖങ്ങളും കൊടുംബിരി കൊള്ളുന്ന ചർച്ചകൾക്ക് വിരാമം ഇട്ട് മോഹൻലാൽ.
മോഹൻലാൽ, ബിജെപി സ്ഥാനാർഥിയായി മത്സരിക്കും എന്ന വാർത്തകൾക്ക് എതിരെ തന്റെ അഭിപ്രായം മോഹൻലാൽ തുറന്ന് പങ്കുവെക്കുന്നു, മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ തന്റെ അഭിപ്രായം വീണ്ടും വ്യക്തമാക്കിയത്.
ഇതിന് മുമ്പ് തന്റെ ബ്ലോഗ് വഴി രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയ മോഹൻലാൽ, പക്ഷെ ഒ രാജഗോപാൽ അടക്കമുള്ള നേതാക്കൾ മോഹൻലാലിന് വേണ്ടി ശ്രമം നടത്തുന്നു എന്ന വാർത്ത വന്നതോടെയാണ് വീണ്ടും മോഹൻലാൽ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്ത് എത്തിയത്.
മനോരമക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ മനസു തുറന്നത് ഇങ്ങനെ
“രാഷ്ട്രീയ പാർട്ടികൾക്കു അവർക്കു മത്സരിപ്പിക്കാൻ സാധ്യതയുള്ളവരുടെ പേര് പറയുക സ്വാഭാവികം. അതിൽ ഒരു തെറ്റും പറയാനാകില്ല. എന്നാൽ മത്സരിക്കണോയെന്നു തീരുമാനിക്കേണ്ടത് വ്യക്തി മാത്രമാണ്.
ഇതൊന്നും സമ്മർദ്ദം ചെലുത്തി ചെന്നിരിക്കാവുന്ന കസേരയാണെന്നു ഞാൻ കരുതുന്നില്ല. എനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ട്. അത് പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അറിയാവുന്ന ഒരു തൊഴിൽ ചെയ്ത് ജീവിക്കുകയാണ്.
അതിൽ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നെ തിരുത്തുകയും എന്നിലുണ്ടെന്നു ചിലരെങ്കിലും കരുതുന്ന നടനെ പുറത്തെത്തിക്കുകയും ചെയ്യുന്നത് കാണികളാണ്.
കാണികൾക്ക് ഒപ്പമാണ് താനെന്നും അവർക്ക് ഉള്ളത് പോലെ രാഷ്ട്രീയം തനിക്കും ഉണ്ടെന്നും ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുത് എന്നും മോഹൻലാൽ പറയുന്നു.