ബാറിന് മുന്നിലെ റോഡിൽ വാഹനം നടൻ സുധീറും സംഘവും വാഹനം പാർക്ക് ചെയ്യുകയും, തുടർന്ന് വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ വഴിയാത്രക്കാരന്റെ ദേഹത്ത് തട്ടിയതും തുടർന്നുള്ള വാക്കേറ്റത്തിൽ ആണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
എസ്.എൽ പുരത്ത് രാത്രി ഏഴരയോടെയാണ് സിനിമാ സ്റ്റൈലില്‍ സംഘര്‍ഷം അരങ്ങേറിയത്. നടന്‍ സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ ആഢംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ സംഘട്ടനമായി.
ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തി. ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.
തുടർന്ന് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ വിവരം അറിയുകയും തുടർന്ന് പോലീസ് എത്തുകയും ആയിരുന്നു. എന്നാൽ നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ച നടൻ, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നേ വിട്ട് അയക്കുകയും തുടർന്ന് സുധീർ ആശുപത്രിയിൽ എത്തി, യുവാക്കളെ ഭീഷണിപ്പെടുത്തി.
ഹരീഷിനെയും അനൂപിനെയും ആദ്യം താലൂക്ക് ആശുപത്രിയിൽ ആക്കുകയും തുടർന്ന് നടന്റെയും സംഘത്തിന്റെയും ഭീഷണിയിൽ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുയുകയും ആയിരുന്നു.
വീഡിയോ
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…