ഇറക്കുമതി ചെയ്ത കാറിന്റെ നികുതിയുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങൾക്കു മുന്നെയാണ് വിജയ് കൊടുത്ത പരാതിയിൽ നിഷിതമായ വിമർശനവുമായി ചെന്നൈ ഹൈക്കോടതി എത്തിയത്.
ഇറക്കുമതി ചെയ്ത റോൾസ് റോയിസ് കാറിന്റെ നികുതി ഒഴിവാക്കാൻ ആണ് വിജയ് പരാതി നൽകിയത് എന്നാണ് വാർത്തകൾ വന്നത് എങ്കിൽ കൂടിയും 2013 ൽ വാങ്ങിയ കാറിന്റെ രെജിസ്ട്രേഷൻ വൈകുന്നത് ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത് എന്നാണ് വിജയുടെ അഭിഭാഷകൻ പറയുന്നത്.
അതെ സമയം ഈ വിഷയത്തിൽ വിജയുടെ ആവശ്യം കോടതി തള്ളുക ആയിരുന്നു. 9 കോടി രൂപ വിലയുള്ള കാർ ഇറക്കുമതി ചെയ്തതിനു ആണ് വിജയ് നികുതി ഇളവ് ആവശ്യപ്പെട്ടത്. എന്നാൽ സിനിമയിലെ സൂപ്പർ താരങ്ങൾ ജീവിതത്തിൽ റീൽ ഹീറോ ആകരുത് എന്നാണ് കോടതി പരാമർശം നടത്തിയത്.
സമൂഹത്തിൽ നന്മകൾ ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യുന്ന താരങ്ങൾ ഇത്തരത്തിൽ ഉള്ള പ്രവണതകൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വിമർശനം നടത്തി. തുടർന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടക്കാൻ ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനായി ഉള്ള ബഞ്ച് ഉത്തരവ് ഇടുക ആയിരുന്നു.
എന്നാൽ അതേ ആവശ്യവുമായി വിജയ് ഒരിക്കൽ കൂടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന കാര്യം ഉന്നയിക്കുമെന്നും വിജയിയുടെ അഭിഭാഷകൻ അറിയിച്ചു.
അതുപോലെ തന്നെ കോടതിയുടെ റീൽ ഹീറോ പരാമർശം വിജയിയെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിൻവലിക്കണമെന്നും ചൂണ്ടികാട്ടി മദ്രാസ് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.