ഭാനുപ്രിയ വീട്ടിൽ നിന്നും കണ്ടെത്തിയ കുട്ടികക്കെതിരെ ലൈംഗീക പീഡനം; കുട്ടികളെ വിട്ട് തരണമെങ്കിൽ പത്ത് ലക്ഷം രൂപ വേണമെന്ന് ഭാനുപ്രിയ..!!

കഴിഞ്ഞ ദിവസമാണ് മലയാളം, തെലുങ്ക് നടിയായ ഭാനുപ്രിയയുടെ വീട്ടിൽ ചൈൽഡ് ഹെൽപ്പ് ലൈന്റെ റെയ്ഡ് നടന്നത്. റെയ്ഡിൽ പ്രഭാവതിയുടെ മകൾ അടക്കം 4 കുട്ടികളെ ആണ് കണ്ടെത്തിയത്.

പ്രഭാവതിയുടെ മകൾ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു എന്നാണ് പോലീസിൽ പരാതി നല്കിയത്. എന്നാൽ ഭാനുപ്രിയ പറഞ്ഞ കൂട്ടിയ ഈ കള്ളങ്ങൾ പൊളിഞ്ഞു വീഴുന്നു, തന്റെ പതിനാല് വയസ്സ് മാത്രം പ്രായമുള്ള മകളെ ഭാനുപ്രിയ വീട്ടുജോലിക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നു എന്ന് നൽകിയ പരാതിയിൽ കഴിഞ്ഞ ആഴ്ചയാണ് പോലീസ് കേസ് എടുത്തത്.

തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ നാല് പ്രായപൂർത്തി ആകാതെ പെണ്കുട്ടികളെ ആണ് കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിൽ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ മകളെ ഭാനുമതി പിടിച്ചു വെച്ചിരിക്കുകയാണ് എന്നും മാതാപിതാക്കളുമായി ബന്ധപ്പെട്ടാൻ സമ്മതിക്കുന്നില്ല, 10000 ശബളം നൽകാൻ എന്ന് പറഞ്ഞിട്ട് ഒരു വർഷമായി ശമ്പളം പോലും തരുന്നില്ല എന്ന രീതിയിൽ പരാതി നൽകിയത്.

കൂടാതെ ഭാനുപ്രിയയുടെ സഹോദരൻ പീഡിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. ബാല പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഭാനുപ്രിയക്ക് എതിരെ പോസ്കോ നിയമ പ്രകാരം ഉള്ള കേസുകൾ ചുമത്തി.

കണ്ടെത്തിയ കുട്ടികൾ ലൈംഗീക ചൂഷണത്തിന് ഇരയായി എന്ന് പരിശോധനയിൽ തെളിഞ്ഞു. കഴിഞ്ഞ 18 മാസമായി പ്രഭാവതിയുടെ മകൾ ഭാനുപ്രിയയുടെ വീട്ടിൽ ജോലി ചെയ്യുന്നത്.

ഈ കുട്ടിയെ പീഡിപ്പിക്കുന്നു എന്ന അജ്ഞാത ഫോൺ സന്ദേശം കുടുംബത്തിന് ലഭിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ചെന്നൈയിൽ എത്തിയത്. എന്നാൽ മകളെ വിട്ട് കിട്ടണം എങ്കിൽ 10 ലക്ഷം രൂപ വേണം എന്നാണ് ഭാനുപ്രിയ ആവശ്യപ്പെട്ടത്.

കുട്ടികളെ ഏജന്റ് വഴിയാണ് ഭാനുപ്രിയ വീട്ടിൽ എത്തിയത് എന്നാണ് അറിയുന്നത്. കുട്ടികളുടെ പ്രായം തനിക്ക് അറിയില്ല എന്നാണ് ഭാനുപ്രിയയുടെ മൊഴി. പെണ്കുട്ടികളെ മനുഷ്യക്കടത്ത് നടത്തുന്നുണ്ടോ എന്ന രീതിയിൽ ആണ് പോലീസ് അന്വേഷണം നടത്തുന്നത്. അതുപോലെ തന്നെ സഹോദരന് എതിരെയും പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.

14 വയസ്സിൽ താഴെയുള്ള കുട്ടിലെ ജോലി ചെയ്യിച്ചാൽ 50000 രൂപയാണ് പിഴ.

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

4 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

4 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

4 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago