കേരള സർക്കാർ ജനുവരി 1ന് നടത്തിയ വനിതാ മതിലിനു ആദ്യം പിന്തുണ നൽകുകയും തുടർന്ന് വനിതാ മതിലിൽ രാഷ്ട്രീയം ഉണ്ടന്ന് വെളിപ്പെടുത്തുകയും ചെയ്ത മഞ്ജു വാര്യരെ കേരളാ സർക്കാരിന്റെ പരസ്യത്തിൽ നിന്നും ഒഴുവാക്കി.
പരസ്യ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമാണ് സർക്കാർ ഈ പരസ്യം വേണ്ടന്ന് വെച്ചത്. എന്നാൽ ഇതിന് ഒപ്പം ചിത്രീകരണം നടന്ന മോഹൻലാൽ പരസ്യം ഒഴിവാക്കിയിട്ടില്ല. ഇരുവരും പ്രതിഫലം ഒന്നും വാങ്ങാതെയാണ് പരസ്യത്തിൽ അഭിനയിച്ചത്.
ജോലിയിടങ്ങളിൽ ഇരിപ്പിടം നൽകുന്നത് പ്രൊമോട്ട് ചെയ്യുന്ന പരസ്യത്തിൽ ആയിരുന്നു മഞ്ജു അഭിനയിചത്.
മഞ്ജുവാര്യര്‍ അഭിനയിച്ച സാമൂഹ്യക്ഷേമവകുപ്പിന്റെ പരസ്യത്തിന് സര്‍ക്കാര്‍ വിലക്ക്.
ഇതിനൊപ്പം ചിത്രീകരിച്ച, മോഹന്‍ലാല്‍ മാത്രമുള്ള പരസ്യം തിയേറ്ററുകളിലും മറ്റും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.
വസ്ത്രശാലകളും റസ്റ്റോറന്റുകളും ജൂവലറികളും അടക്കമുള്ള തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്തതിന്റെ പരസ്യത്തിലാണ് മഞ്ജുവാര്യര്‍ അഭിനയിച്ചത്.
ടെയ്ക്ക് യുവര്‍ സീറ്റ് എന്നായിരുന്നു പരസ്യത്തിന്റെ തല വാചകം. വനിതാ മതില്‍ വിവാദം ഉണ്ടാകുന്നതിന് മുമ്പായിരുന്നു ഇത്.
സിഡിറ്റിന്റെ പാനലിലുള്ളവരാണ് പരസ്യം തയ്യാറാക്കിയത്. തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ കമന്റും പരസ്യത്തിന്റെ അവസാന ഭാഗത്തുണ്ടായിരുന്നു.
തിരുവനന്തപുരത്ത് പാളയത്തുള്ള കല്യാണ്‍ സില്‍ക്ക്‌സിന്റെ ഷോറൂമിലായിരുന്നു ചിത്രീകരണം.
എന്നാൽ ഇപ്പോൾ മോഹൻലാൽ അഭിനയിച്ച പരസ്യം മാത്രമാണ് ടിവിയിലും തീയറ്ററുകളിലും പ്രദർശിപ്പിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…