അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹത്തിന് ശേഷമാണ് പൊട്ടാൻ റെഡി ആയിരുന്ന ആ അഗ്നി പർവതം പൊട്ടിയത്. വാദങ്ങൾക്ക് പുറകിൽ വിവാദങ്ങൾ, അങ്ങോട്ടും ഇങ്ങോട്ടും വാക്പോരുകൾ.
തന്റെ ജീവിതം തകർത്തത് ഒരു നിർമാതാവും എം എൽ എയും ആണെന്ന് ആദിത്യൻ പറയുന്നു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തന്റെ പക്കൽ തെളിവുകൾ ഉണ്ടന്ന് പറയുന്ന ആദിത്യൻ, ആ തെളിവുകൾ പുറത്ത് വിട്ടാൽ പല പകൽ മാന്യന്മാരുടെയും മുഖം മൂടി അഴിഞ്ഞു വീഴും എന്നും ആദിത്യൻ പറയുന്നു.
2009ൽ തന്റെ സ്വകര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിന് എംഎല്എ തന്നെ വീട്ടിൽ വിളിച്ചു വരുത്തി എന്നും, ഒരാളെ തല്ലുകയും വഴുക്കുകൾ പറയേണ്ടത് എന്റെ സ്വകാര്യ ആന്നെന്നും ഞാൻ പറഞ്ഞപ്പോൾ, ഞങ്ങൾ തമ്മിൽ വാക്ക് തർക്കങ്ങൾക്ക് ശേഷമാണ് എംഎൽഎയുടെ വീട്ടിൽ നിന്നും താൻ തിരിച്ചു പോന്നത് എന്നും, തനിക്ക് എതിരെയുള്ള ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് രണ്ട് പ്രമുഖ നടന്മാർ ആണെന്നും ആദിത്യൻ പറയുന്നു.
എംഎൽഎ ആയുള്ള തർക്കങ്ങൾക്ക് ശേഷം എന്നെ എക്സിക്യൂട്ടീവ് യോഗത്തിൽ ഗുണ്ട ബന്ധമുള്ള ആൾ ആയി ചിത്രീകരിച്ചു എന്നും തനിക്ക് വരുന്ന വർക്കുകൾ എംഎൽഎ തുടർച്ചയായി മുടക്കി എന്നും ആദിത്യൻ പറയുന്നു.
തുടർന്ന് എനിക്ക് എതിരെ പോലീസ് കേസ് ഉണ്ടാക്കി, അതിൽ അമ്മയെയും ഏഴ് മാസം ഗർഭിണിയായ അനുജത്തിയേയും പ്രതികൾ ആക്കി, അമ്മ മരിക്കാൻ ഉള്ള കാരണം പോലും ഈ കേസ് ആയിരുന്നു, ഞാൻ എംഎൽഎയുടെ വീട്ടിൽ പോയി കാല് പിടിച്ചു, മുപ്പതോളം ആളുകൾക്ക് മുന്നിൽ വെച്ച് അമ്മെയെ കൊണ്ടും കാൽ പിടിപ്പിച്ചു. എസ്പിയുടെ ഓഫീസിൽ വെച്ച് അനിയത്തിക്ക് ബ്ലീഡിങ് ഉണ്ടായി. തുടർന്ന് വിധി വന്നപ്പോൾ കേസിൽ ഞാൻ നിരപരാധി ആണെന്ന് തെളിഞ്ഞു എന്നും ആദിത്യൻ പറയുന്നു.
ആദിത്യന്റെയും അമ്പിളി ദേവിയുടെയും രണ്ടാം വിവാഹമാണ്. ഇരുവർക്കും ഓരോ മകൻ വീതം ഉണ്ട്.
കൂടുതൽ വാർത്തകൾ
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…