കൊച്ചി; കഴിഞ്ഞ ശനിയാഴ്ച്ച വരാപ്പുഴ പാലത്തിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ ആസ്റ്റർ മേഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അജയ് ജോണിയുടെ മസ്തിഷ്ക മരണം ചൊവാഴ്ച പുലർച്ചെ സ്ഥിരീകരിക്കുക ആയിരുന്നു.
തുടർന്നാണ് ബന്ധുക്കൾ അജയ്‌യുടെ അവയവങ്ങൾ ദാനം നൽകാൻ തീരുമാനിച്ചത്. നാല് പേർക്കാണ് അജയ്‌യുടെ അവയവങ്ങൾ പുതു ജീവൻ നൽകുന്നത്. ചേരാനല്ലൂർ നടുവില പറമ്പിൽ കൂലിപ്പണിക്കാരൻ ആയ ജോണിയുടെയും ഷെർലിയുടെയും ഏക മകൻ ആണ് വെൽഡിങ് ജോലി ചെയ്തിരുന്ന അജയ് ജോണി.
മകൻ ഇനി ഇല്ല, എന്നാൽ അവന്റെ ജീവൻ നാലുപേരിലൂടെ ഇനിയുള്ള കാലവും ഉണ്ടാകുമല്ലോ എന്നുള്ള ആശ്വാസത്തിൽ ആണ് ആ അച്ഛൻ അവയവ ധാനത്തിന് തയ്യാറായത് എന്നാണ് ബന്ധുവായ റിച്ചു ജോർജ് പറഞ്ഞത്.
അജയ്‌യുടെ കരൾ ആസ്റ്റർ മെഡിസിറ്റിയിലെ തന്നെ ഒരു രോഗിക്ക് നൽകും. പാഗ്രിയാസും വൃക്കയും അമൃത ആശുപത്രിയിലും, മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും, ചികിൽസയിൽ കഴിയുന്നവർക്ക് ആണ് നൽകുന്നത്. കേരള സർക്കാരിന്റെ അവയവദാന ശൃഖലയായ മൃതസഞ്ജീവിനിയിലൂടെ ആണ് സ്വീകർത്തക്കളെ തിരഞ്ഞെടുത്തത്.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…