വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി യുവതി ഭീ ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോയോകളും അടക്കം പ്രചരിപ്പിക്കും എന്നായിരുന്നു യുവാവ് ഭീ ഷണി മുഴക്കിയിരുന്നത്. തിരുവന്തപുരം വർക്കല സ്വദേശി മണ്ണാർതൊടി വീട്ടിൽ ഇരുപത്തിയെട്ട് വയസുള്ള അൽ അമീനെയാണ് പോലീസ് പിടികൂടിയത്.
പുതുവത്സരം ആഘോഷിക്കാൻ അബുദാബിയിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ ആയിരുന്നു സൈബർ പോലീസ് പിടികൂടിയത്. ഇൻസ്‌പെക്ടർ ബികെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ആയിരുന്നു പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ആയിരുന്നു ഇയാളെ പോലീസ് പിടികൂടിയത്. ഒരു വര്ഷം മുന്നേ അബുദാബിയിൽ ജോലി ചെയ്യുന്നതിന്റെ ഇടയിൽ ആണ് യുവാവ് യുവതിയുമായി സോഷ്യൽ മീഡിയയിൽ കൂടി പരിചയം സ്ഥാപിക്കുന്നത്.
തുടർന്ന് ഇയാൾ യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തുകയും തുടർന്ന് വീഡിയോ കോളുകൾ വഴി വിഡിയോകൾ ഫോട്ടോകൾ എന്നിവ കൈക്കലാക്കുക ആയിരുന്നു. അൽ അമീൻ വിവാഹ മോചിതനാണ്. നേരത്തെ ഹിന്ദു യുവതിയെ പ്രണയിച്ചു വിവാഹം കഴിക്കുകയും അതിൽ ഒരു കുട്ടിയുമുള്ള അൽ അമീനെ സ്വഭാദൂഷ്യങ്ങൾ മനസിലാക്കിയ പെൺകുട്ടി വിവാഹ മോചനം നേടുക ആയിരുന്നു.
മറ്റു സ്ത്രീകളുമായി ഉള്ള യുവാവിന്റെ ബന്ധം കണ്ടെത്തിയതോടെ ആയിരുന്നു വിവാഹ മോചനം. എന്നാൽ നിയമപരമായി വിവാഹ മോചനം ലഭിച്ച പ്രതി തന്റെ വിവാഹ മോചനം മാർക്കെറ്റ് ചെയ്താണ് പിന്നീട് കൂടുതൽ സ്ത്രീകളുമായി അടുപ്പത്തിൽ ആയത്. അത്തരത്തിൽ ആണ് ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന വിവാഹ മോചിതയായ പരാതിക്കാരിയുമായി ഒരേ തരത്തിൽ ദുഖിതരാണ് എന്നുള്ള ലേബലിൽ അടുപ്പം ഉണ്ടാക്കുന്നത്.
തുടർന്ന് യുവതിയെ വിവാഹ വാഗ്ദാനം നൽകി എങ്കിൽ കൂടിയും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കിയ യുവതി വിവാഹ ബന്ധത്തിൽ നിന്നും പിന്മാറി എങ്കിൽ കൂടിയും യുവതിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം ഐഡി അടക്കം ഉണ്ടാക്കിയ അൽ അമീൻ യുവതിയിൽ നിന്നും ചിത്രങ്ങൾ കാട്ടി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു എങ്കിൽ കൂടിയും യുവതി നൽകിയില്ല.
തുടർന്ന് യുവതിയെ സ്വകാര്യ ചിത്രങ്ങൾ അടക്കം വ്യാജ അക്കൗണ്ടിൽ കൂടി പോസ്റ്റ് ചെയ്തു. ബന്ധുക്കൾ അടക്കം യുവതിയെ വിളിച്ചു പറഞ്ഞപ്പോൾ ആണ് പരാതിക്കാരി ഇക്കാര്യം അറിയുന്നത്. പരാതി നൽകുകയും നാട്ടിൽ എത്തുന്നതിനുള്ള കാത്തിരിപ്പിൽ ആയിരുന്നു പോലീസ്. തുടർന്ന് സൈബർ പോലീസ് അയിരൂർ ഹരിഹരപുരം ഭാഗത്ത് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. പിടികൂടുമ്പോഴും ഒപ്പം ഒരു യുവതി ഉണ്ടായിരുന്നു. വിവാഹ മോചിതയായ ഇവരെ വിവാഹം കഴിക്കാം എന്നുള്ള വാഗ്ദാനം നൽയിരുന്നു എന്ന് പോലീസ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…