Malayali Special

ആലപ്പുഴയിലെ വീട്ടിൽ ഭക്ഷണ ശാലയുടെ മറവിൽ അനാശാസ്യം, രണ്ട് സ്ത്രീകൾക്ക് ഒപ്പം ലൈംഗീക ബന്ധം; തുടർന്ന് സ്ത്രീയെ കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ചു..!!

ആലപ്പുഴ; കൊലപാതകങ്ങളും അക്രമ സംഭവങ്ങളും ദിനംപ്രതി കൂടി വരുന്ന കാഴ്ച്ചയാണ് ഇപ്പോൾ കേരളത്തിൽ. വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന യുവതി, വീട്ടിൽ തന്നെ ഭക്ഷണ ശാല തുടങ്ങുകയും ഇതിന്റെ മറവിൽ അനാശ്യാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 12ന് ആണ് വീട് ഉടമയായ മേരി ജാക്വലിനെ വീട്ടിലെ കിടപ്പറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ആണ് കൊലപാതകം ആണെന്നും പിന്നിൽ സെക്‌സ് റാക്കറ്റ് ആണെന്നും കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ അജ്മല്‍, മുംതാസ്, സീനത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് സെക്‌സ് റാക്കറ്റിന്റെ സൂചന ലഭിക്കുന്നത്. ലൈംഗികമായി ഉപയോഗിച്ച ശേഷമാണ് ജാക്വിലിനെ അജ്മലും മുംതാസും ചേര്‍ന്ന് കൊലപ്പെടുത്തി ആഭരണവും പണവും കവര്‍ന്നത്.

‘വീട്ടിൽ ഊണ്’ എന്ന പേരിൽ ആണ് മേരി വീട്ടിൽ ഹോട്ടൽ നടത്തിയിരുന്നത്. ഈ ഹോട്ടലിന്റെ മറവിൽ ആണ് അനാശാസ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. ഇത് വഴിയാണ് മേരി, അജ്മലിനെയും മുംതാസിനെയും പരിചയപ്പെടുന്നത്. തുടർന്ന് കൊലപാതകം നടന്ന ദിവസം, അജ്മലും മുംതാസും മേരിയുടെ വീട്ടിൽ എത്തുകയും ഇരുവർക്കും ഒപ്പം അജ്മൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തത്. തുടർന്ന് പണത്തിന്റെ പേരിൽ അജ്മൽ മേരിയുമായി വാക്ക് തർക്കത്തിൽ ആകുകയും മർദ്ദിച്ചു കൊലപ്പെടുത്തുകയും ആയിരുന്നു.

തുടർന്ന് മുംതാസിന്റെ സഹായത്തോടെ മേരിയെ വിവസ്ത്രയാക്കി ശരീരം മുഴുവൻ എണ്ണ തേച്ചു കിടത്തുക ആയിരുന്നു. ഗൾഫിൽ ഉള്ള മകൻ കിരൺ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാത്ത സാഹചര്യത്തിൽ സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുക ആയിരുന്നു.

തുടർന്ന് സുഹൃത്ത് പോലിസിൽ അറിയിക്കുകയും പോലീസ് എത്തുമ്പോൾ വീട് പൂട്ടി കിടക്കുകയും ആയിരുന്നു, തുടർന്ന് കിരൺ ഉടൻ തന്നെ നാട്ടിൽ എത്തുകയും വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ ആണ് കിടപ്പ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്.

സാധാരണ മരണമായി ആദ്യം കരുതി ഇരുന്നത് എങ്കിലും പോസ്റ്റുമോർട്ടം കഴിഞ്ഞതോടെ ആണ് കൊലപാതകം ആണെന്ന് കണ്ടെത്തിയത്. മേരിക്ക് നാട്ടിൽ പലിശക്ക് പണം കൊടുക്കലും മറ്റും ഉണ്ടായിരുന്നു. കൂടാതെ 10 പവന്റെ രണ്ട് മാലയും മേരിക്ക് ഉണ്ടായിരുന്നു. മകന് ഒപ്പം ഗൾഫിലേക്ക് മടങ്ങും എന്നുള്ള വിവരം ലഭിച്ചതോടെയാണ് മേരിയെ കൊന്ന് പണവും സ്വർണ്ണവും മോഷണം നടത്താൻ അജ്മൽ, മുംതാസ് എന്നിവർ പ്ലാൻ ചെയ്തത് എന്നാൽ, തലയണക്ക് ഉള്ളിൽ ഒളിപ്പിച്ച മാലകൾ മോഷണം നടത്താൻ ഇരുവർക്കും കഴിഞ്ഞില്ല.

മേരിയുടെ ദേഹത്ത് നിന്നും അഴിച്ചെടുത്ത ആഭരണങ്ങൾ ആലപ്പുഴയിൽ ഉള്ള സീനത്ത് എന്ന യുവതി മുഖാന്തിരം അജ്മൽ ജൂവലറിയിൽ വിറ്റു. മേരിയുടെ മോഷണം നടത്തിയ ഫോൺ പുന്നപ്രയിൽ ഉള്ള ഒരു യുവതി മറ്റൊരു സിം വഴി ഉപയോഗിക്കുന്നത് കണ്ടെത്തി. ഇവർ വഴിയാണ് അജ്മലിന്റെ വിവരങ്ങൾ പോലീസ് കണ്ടെത്തിയതും, കൊലപാതക കഥ ചുരുൽ അഴിയുന്നതും.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 month ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 month ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 month ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago