മകളെ നിരന്തരം ശല്യപ്പെടുത്തുന്ന യുവാവിനെ പെണ്കുട്ടിയുടെ അച്ഛൻ കുത്തിക്കൊന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ കുര്യന്‍(20)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പകല്‍ 12.30ഓടെ വാടക്കല്‍ ദൈവജനമാത പള്ളിക്ക് സമീപത്തായിരുന്നു സംഭവം.
അയല്‍വാസി വാടക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമന്‍(42)നെ സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസ് അറസ്റ്റുചെയ്തു.
സോളമന്റെ മകളെ കുര്യൻ നിരന്തരം ശല്യപ്പെടുത്തിയിരുന്നു, നിരവധി തവണ ഇതേക്കുറിച്ച് കുര്യനെ ഉപദേശിച്ചു എങ്കിൽ കൂടിയും കുര്യൻ കൂട്ടാക്കിയിരുന്നില്ല, സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ശല്യം ചെയ്യൽ തുടർന്നിരുന്നു.
തുടർന്ന് ഇന്നലെ ബൈബിൾ ക്ലാസ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ വീണ്ടും പെണ്കുട്ടിയെ ശല്യം ചെയ്തത് അറിഞ്ഞാണ് സോളമൻ കത്തിയെടുത്ത് കുര്യനെ കുത്തിയത്. തുടർന്ന് വയറിൽ കുത്തേറ്റ യുവാവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…