വൈക്കം; ടിവി കാണുമ്പോൾ ഉണ്ടായ തർക്കത്തെ തുടർന്ന് യുവതിയുടെ തലക്ക് ഭർതൃ സഹോദരൻ നിലവിളക്കിന് അടിച്ചു. ഗുരുതരമായി പരിക്കേറ്റ വൈക്കം ഉദയനാപുരം അക്കരപ്പാടം മുപ്പതിൽ രജികുമാറിന്റെ ഭാര്യ അഞ്ജു (28)വിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിന്മേൽ കാൽ കയറ്റി ഇരുന്നത് ഇഷ്ടപ്പെടാത്തത് മൂലം ആണ് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുന്നതും തുടർന്ന് ക്ഷുഭിതനായ ഭർതൃ സഹോദരൻ ബൈജു (46), അഞ്ജുവിന്റെ തലക്ക് നിലവിളക്കിന് അടിക്കുക ആയിരുന്നു.
ഉടൻവൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ തലയ്ക്ക് 21 തുന്നലിടേണ്ടിവന്നു. ഇന്നലെ വൈകിട്ട് കസേരയിൽ കാൽ ഉയർത്തി വെച്ച് ടിവി കാണുമ്പോൾ ആണ് സംഭവം.
വൈക്കത്ത് കോഴിക്കടയിൽ ജോലിക്കാരൻ ആണ് ബൈജു. സംഭവവുമായി ബന്ധപ്പെട്ട് ബൈജുവിന്റെ പേരിൽ വധശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു. എന്നാൽ ഈ സംഭവത്തിന് ശേഷം ബൈജു ഒളിവിൽ ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…