മമ്മൂട്ടി അൽഫോൻസ് കണ്ണന്താനം വിവാദം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. മമ്മൂട്ടി പണ്ടും ഇങ്ങനെ തന്നെയാണ് പറഞ്ഞത് എന്ന് പറഞ്ഞിട്ടുള്ളത് എന്ന് സിന്ധു ജോയി പറയുന്നു.
അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർത്ഥി ആണെന്ന് മമ്മൂട്ടി പറഞ്ഞോ എന്നും സിന്ധു ജോയി പറയുന്നു. സിന്ധു ജോയിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
എറണാകുളത്തു എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം നടൻ മമൂട്ടിക്ക് എതിരെ ഉയർത്തിയിരിക്കുന്ന വിമർശനം ബാലിശവും പ്രതിഷേധാർഹവുമാണ്.
സാധാരണഗതിയിൽ പോളിങ് തുടങ്ങുമ്പോൾ തന്നെ സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തും. തുടർന്ന് മറ്റു പോളിങ് സ്റ്റേഷൻകളിലേക്കു പോകും. മണ്ഡലത്തിൽ പ്രമുഖർ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു അവരെ കാണാൻ പോകും. രണ്ടായിരത്തി ഒൻപതിൽ ഞാൻ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്.
പനമ്പള്ളി നഗറിൽ വോട്ട് ചെയ്തു കഴിഞ്ഞു ‘സിന്ധു ജോയ് നല്ല സ്ഥാനാർഥി’ ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തിൽ പോയി. രണ്ടു പേരും മികച്ച സ്ഥാനാർഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതിൽ എന്താണ് ഇത്ര തെറ്റ്? അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ?തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കിൽ അത് ഈ മഹാനടന്റെ പേരിൽ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കൾ കൂടുതൽ ചെറുതാവുകയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…