ആലുവ; കഴിഞ്ഞ ദിവസമാണ് പെരിയാർ പുഴയുടെ വൈദിക സെമിനാരിയുടെ സ്വകര്യ കടവിൽ നിന്നും യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. 40 കിലോ ഭാരം വരുന്ന കരിങ്കൽ കല്ലിൽ കെട്ടി താഴ്ത്തിയ മൃതദേഹം ശക്തമായ അടിയൊഴുക്കിൽ കടവിൽ അടിയുകയായിരുന്നു.
25നും 40നും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹം, ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതിയുമായി ബന്ധമുള്ള ആരെങ്കിലും ആകാം എന്നാണ് പോലീസ് കരുതുന്നത്. ആലുവയിലും പരിസര പ്രദേശങ്ങളിലും ഉള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുകയാണ്.
അഞ്ച് ദിവസം മുമ്പാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്, കേരളത്തിൽ അടുത്തതായി കാണാതെ പോയ സ്ത്രീകളെ കേന്ദ്രീകരിച്ചും അന്വേഷണം പോലീസ് നടത്തുന്നുണ്ട്. പ്രതികൾ എന്ന് പോലീസ് സംശയിക്കുന്നവരുടെ വാഹനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൂടാതെ, മൃതദേഹം പൊതിയാൽ ഉപയോഗിച്ച വരയൻ പുതപ്പ് വാങ്ങിയ കളമശ്ശേരിയിലെ കടയും പോലീസ് കണ്ടെത്തി, തടിച്ച സ്ത്രീയും പുരുഷനും ആണ് രാത്രി വൈകി പുതപ്പ് വാങ്ങാൻ എത്തിയത് എന്നും ആദ്യം നോക്കിയ പുതപ്പിന് വലിപ്പം പോരാ എന്ന് പറഞ്ഞു സ്ത്രീ മറ്റൊരു വലിയ പുതപ്പ് എടുക്കക ആയിരുന്നു എന്നും കടക്കാൻ പറയുന്നു.
പുതപ്പ് വാങ്ങാൻ എത്തിയപ്പോൾ ഉപയോഗിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചു വരുകയാണ്.
മൃതദേഹം വേറെ കടവിൽ നിന്നും ഒഴുകി എത്തിയത് അല്ല, സെമിനാരിയുടെ കടവിൽ തന്നെ കെട്ടി താഴ്ത്തിയത് ആവാം എന്നും പോലീസ് സംശയിക്കുന്നു, സ്വകര്യ കടവ് ആയത് കൊണ്ട് തന്നെ സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആൾ ആയിരിക്കും കൊലപാതകത്തിന് പിന്നിൽ എന്നും പെണ്വാണിഭ സംഘത്തിന് പങ്കുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…