ഇന്ന് ഗൃഹപ്രവേശനം; മക്കൾക്ക് മുന്നിൽ എത്തിയത് അമ്മയുടെ ചേതനയറ്റ ശരീരം; കണ്ണീരണിഞ്ഞു ഒരു നാട് മുഴുവൻ..!!

42

ഇന്നായിരുന്നു ആ സുദിനം, പക്ഷെ എല്ലാം തകിടം മറിഞ്ഞു, എട്ട് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും അവൾ തളർന്നില്ല. വീട്ടുവേലകൾ ചെയ്‌തും കൂലി പണികൾ ചെയ്ത്തും അവൾ മൂന്നമക്കളെയും പോറ്റി, സഹോദരന് ഒപ്പം കഴിഞ്ഞ അവൾക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു, സ്വന്തമായി ഒരു വീട്. ആ സ്വപ്നം അവൾ സാക്ഷാൽക്കരിച്ചു. പക്ഷെ അത് കാണാൻ ഇനി അവൾ ഇല്ല.

സ്വന്തമായി പണിത വീടിന്റെ ഗൃഹ പ്രവേശനത്തിന്റെ ആവശ്യങ്ങൾക്കായി വെളിയിൽ പോയ അനിതയാണ്‌ ലോറിയിൽ നിന്നും അഴിഞ്ഞു വീണ കയർ സ്‌കൂട്ടറിൽ കുടുങ്ങി അപകടത്തിൽ മരിച്ചത്. ആറ്റുപുറം സ്വദേശിയായ അനിതക്ക് പറക്കമുറ്റാത്ത മൂന്ന് കുരുന്നുകൾ ആണ് ഉള്ളത്. കൽപ്പണിക്കാരായ സഹോദരങ്ങൾ ചേർന്നാണ് കഴിഞ്ഞ ദിവസം ഷീറ്റ് ഇട്ട വീടിന് തറക്ക് സിമന്റ് ഇട്ടത്.

കുടുംബ വീടിന് അടുത്ത് സ്ഥലം വാങ്ങുകയും സഹോദരൻ താമസിക്കുന്ന വീട്ടിൽ സ്ഥലപരിമിതികൾ മൂലം പണി പൂർത്തിയാക്കാൻ നിൽക്കാതെ ഇന്ന് രാവിലെ 10 മണിക്കാണ് പാല് കാച്ചൽ തീരുമാനിച്ചിരുന്നത്.

പറക്കമുറ്റാത്ത കുട്ടികളെ ഇനി എന്തു ചെയ്യും എന്നുള്ള ധർമ സങ്കടത്തിൽ തകർന്നിരിക്കുകയാണ് ബന്ധുക്കൾ. ചരക്കുലോറിയുടെ പിന്‍വശത്തുനിന്ന് അഴിഞ്ഞുവീണ കയറില്‍ കുരുങ്ങി ഏറെദൂരം നിരങ്ങിനീങ്ങിയ സ്‌കൂട്ടര്‍ മറിയുകയായിരുന്നു. ഇന്നലെ രാവിലെ 6.30നു കരമന-കളിയിക്കാവിള ദേശീയപാതയില്‍ കരമന പാലത്തിനു സമീപത്തായിരുന്നു അപകടം.

മുന്നില്‍ പോയ ലോറിയില്‍ സാധനങ്ങള്‍ മറച്ച് ടാര്‍പോളിനില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞ് സ്‌കൂട്ടറിന്റെ കിക്കറില്‍ കുരുങ്ങി. അനിത നിലവിളിച്ചെങ്കില്ലും ലോറി ഡ്രൈവർ അറിഞ്ഞില്ല. കയറില്‍ കുരുങ്ങി 70 മീറ്ററോളം നീങ്ങിയ സ്‌കൂട്ടര്‍ ഡിവൈഡറിലേക്കു മറിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അനിതയുടെ ജീവൻ രക്ഷിക്കാൻ ആയില്ല.

You might also like