മരിച്ച മകൾക്ക് വേണ്ടി മാതാപിതാക്കൾ നടത്തിയ പോരാട്ടം അങ്ങനെ വിജയ വഴിയിൽ എത്തിയിരിക്കുകയാണ്. ഭർതൃ ഗാർഹിക പീഡനത്തിന് ഒടുവിൽ ആണ് ദുരൂഹ മരണത്തിന്റെ പിന്നിൽ പ്രവർത്തിച്ച കറുത്ത കൈകൾ പോലീസ് കടത്തിയത്.
നേരത്തെ പോലീസിന്റെ അന്വേഷണം നേർ വഴിയില്ല അല്ല എന്ന് ചൂണ്ടിക്കാട്ടി ആൻലിയയുടെ മാതാപിതാക്കൾ പത്ര സമ്മേളനം നടത്തിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. തൃശൂർ മുല്ലശ്ശേരി അന്നക്കരകരയിൽ വി എം ജസ്റ്റിൻ ആണ് റിമാന്റിൽ ആയിരിക്കുന്നത്.
2018 ഓഗസ്റ്റ് 28ന് ആണ് കടവന്ത്ര അമ്പാടി മാനർ ഫ്‌ളാറ്റിൽ താമസിക്കുന്ന ഹൈജീനിസ് ലീലാമ്മ ദമ്പതികളുടെ മകൾ ആൻലിയയുടെ മൃതദേഹം പെരിയാറിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്.
ആസൂത്രമായി ആണ് ജസ്റ്റിൻ കരുക്കൾ നീക്കിയത്, 25ന് ട്രെയിൻ കയറാൻ എത്തിയ ആൻലിയയെ കാണാൻ ഇല്ല എന്നുള്ള പരാതി റെയിൽവേ പൊലീസിന് പരാതി നൽകിയത് ഭർത്താവ് ജസ്റ്റിൻ തന്നെ ആയിരുന്നു. ബാഗ്ലൂരിൽ നേഴ്‌സിങ് പഠിച്ചു കൊണ്ടിരുന്ന ആൻലിയ ഓണവധിക്ക് ഭർതൃ വീട്ടിൽ എത്തിയത് ആയിരുന്നു. എന്നാൽ ജസ്റ്റിനുമായുള്ള വഴക്കിനെ തുടർന്ന് അവധി തീരും മുന്നെ ആൻലിയ മടങ്ങി, തുടർന്നാണ് ആൻലിയയെ കാണാതെ ആകുന്നതും മൂന്ന് ദിവസങ്ങൾക്ക് ശേഷം മൃതദേഹം പെരിയാറിൽ നിന്നും ലഭിക്കുന്നതും. ആത്മഹത്യ ആയിരുന്നു എന്ന് വാർത്തകൾ പരന്നു എങ്കിലും തങ്ങളുടെ മകൾ ആത്മഹത്യ ചെയ്യില്ല എന്ന് ഹൈജീനിസ് അന്നേ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ആൻലിയയുടെ മരണാനന്തര ചടങ്ങുകൾക്ക് ജസ്റ്റിനും കുടുംബവും പങ്കെടുത്തിരുന്നില്ല.
ആൻലിയ മരിക്കുമ്പോൾ 8 മാസം പ്രായമുള്ള ആണ്കുട്ടിയുടെ അമ്മയും എംഎസ്സി നേഴ്‌സിങ് വാദ്യാര്ഥിനിയും ആയിരുന്നു.
ആൻലിയയുടെ ഡയറി കുറിപ്പുകൾ, സഹോദരന് അയച്ച മെസേജ് എന്നിവയിൽ കൂടിയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…