ഭർതൃ ഗൃഹ പീഡനം മൂലം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയയുടെ മരണവും തുടർന്നുള്ള ചർച്ചകളും പുരോഗമിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ ആൻലിയക്ക് എതിരെ മോശം കമന്റുകളുമായി പ്രത്യക്ഷപ്പെട്ടത്.
ആൻലിയ ബാംഗ്ലൂർ അല്ലെ പഠിച്ചത് എന്നും അവിടെത്തെ വിശേഷങ്ങൾ എല്ലാവർക്കും അറിയാം എന്നും സുന്ദരി അല്ലെ, തനി കൊണം ഭർത്താവിന് അല്ലെ അറിയൂ തുടങ്ങിയ രീതികളിൽ ആണ് കമന്റുകൾ. ഇതിന് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ ആണ് ആൻലിയയുടെ പിതാവ് ഹൈജീനിസിന്റെ തീരുമാനം.
അതുപോലെ തന്നെ, കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഒന്നും തന്നെ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചട്ടില്ല. ആൻലിയയെ കാണാതായ റെയിൽവേ സ്റ്റേഷനിൽ പോലീസ് ജെസ്റ്റിനെയും കൊണ്ട് അന്വേഷണം നടത്തി എങ്കിൽ കൂടിയും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല. എന്നാൽ ജസ്റ്റിന് ആത്‍മഹത്യക്ക് പ്രേരണ ആകുന്ന രീതിയിൽ മാനസിക സംഘർഷം ഉണ്ടാക്കുന്ന മെസേജുകൾ ആൻലിയക്ക് അയച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേ സമയം ആൻലിയയുടെ മരണ സാഹചര്യങ്ങൾ കുറിക്കുന്ന പീഢനങ്ങൾ അക്കമിട്ട് എഴുതിയ ഡയറി പോലീസ് പരിശോധിച്ചു വരുകയാണ്. പ്രതി ജസ്റ്റിൻ ഇപ്പോൾ വിയ്യൂർ ജയിലിൽ ആണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 25ന് ആണ് ഓണത്തിന് ലീവിന് നാട്ടിൽ എത്തിയ ആൻലിയയെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കാണാതെ ആകുകയും തുടർന്ന് ആഗസ്റ്റ് 28ന് പെരിയാർ പുഴയിൽ നിന്നും ആൻലിയയുടെ മൃതദേഹം കണ്ടെത്തിയതും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…