ഓണം ബമ്പർ അടിക്കുന്നവനാണ് കേരളത്തിലെ ഈ അടുത്ത ഏറ്റവും വലിയ ഭാഗ്യശാലി എന്ന് ആളുകൾ കരുതുമ്പോൾ എന്നാൽ ഓണം ബമ്പർ അടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന്റെ അവസ്ഥ നേരെ മറിച്ചാണ്. ഓണം ബമ്പർ അടിച്ചതിന് ശേഷം അനൂപിന് നിൽക്കാനോ ഉറങ്ങാനോ സാധിച്ചട്ടില്ല.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബമ്പർ തുകയായ ഇരുപത്തിയഞ്ചു കോടി രൂപ ആയിരുന്നു അനൂപിന് സമ്മാനമായി ലഭിച്ചത്. ലോട്ടറിക്ക് തുക കണ്ടെത്തിയത് അനൂപിന്റെ കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച തുകകൊണ്ട് ആയിരുന്നു എന്ന് അനൂപ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ നിരവധി നാട്ടുകാർ ആണ് അനൂപിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
രാത്രിയും പകൽ എന്നില്ലാതെ അനൂപിന്റെ വീടിനു മുന്നിൽ നിരവധി ആവശ്യങ്ങളുമായി ഒട്ടേറെ ആളുകൾ തടിച്ച് കൂടുന്ന അവസ്ഥ ആണ് ഉള്ളത്. സിനിമ നിർമ്മിക്കാൻ പണം കൊടുക്കാൻ ചോദിച്ചുകൊണ്ട് ചെന്നൈയിൽ നിന്നും അവരെ ആളുകൾ എത്തി എന്നാണ് അനൂപിന്റെ ഭാര്യ പറയുന്നത്. നാട്ടുകാരായ ഒരാൾ പറഞ്ഞത് അനൂപ് അങ്ങനെ കാശില്ലാത്ത ആൾ ഒന്നുമല്ല. കുടുക്ക പൊട്ടിച്ചാണ് പണം കണ്ടെത്തിയത് എന്ന് പറയുന്നത് ഒക്കെ കള്ളമാണ്. അവന്റെ അമ്മാവന്റെ കയ്യിൽ കാശുണ്ട്.
അവനു ബമ്പറിന്റെ ഒന്നും ആവശ്യമില്ല. എന്നാണ് ഒരാൾ പറയുന്നത്. മറ്റൊരാൾ പറയുന്നത്. അവൻ ലോട്ടറിയെയും സർക്കാരിനെയും വിമർശിച്ച ആൾ ആണ്. അവനു നാണം എന്ന സാധനം ഉണ്ടെങ്കിൽ അവൻ ആ ലോട്ടറി തിരിച്ചു കൊടുക്കുകയാണ് വേണ്ടത്.
വീടിനു മുന്നിൽ ചെറുതും വലുതുമായ സഹായങ്ങൾ കാത്ത് നിൽക്കുന്ന ആളുകൾ ഇപ്പോൾ ചെറിയ തോതിൽ ഉള്ള പ്രതിഷേധ പരിപാടികളിലേക്ക് കടന്നു എന്ന് ആണ് അറിയുന്നത്. ഇപ്പോൾ അനൂപ് ഓരോ ദിവസവും ബന്ധു വീടുകളിൽ മാറി മാറി ആണ് നിൽക്കുന്നത്. ഇതുവരെയും തനിക്ക് പണം ഒന്നും തന്നെ ലഭിച്ചട്ടില്ല.
ലോട്ടറി അടിച്ചപ്പോൾ ഉണ്ടായിരുന്ന സന്തോഷം ഇപ്പോൾ അനൂപിൽ ഇല്ല. മാനസിക സമ്മർദത്തിന്റെ നിഴലിൽ ആണ് അനൂപ് ഇപ്പോൾ ഉള്ളത്. എനിക്ക് വീട്ടിൽ പോകാൻ കഴിയും എന്ന് തോന്നുന്നില്ല. നിരവധി ആളുകൾ ആണ് തന്നെ ഫോണിൽ വിളിക്കുന്നത്. എന്തുചെയ്യണം എന്ന് വ്യക്തമായി അറിയാത്ത അവസ്ഥയിൽ ആണ് അനൂപ് ഇപ്പോൾ ഉള്ളത്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…