കുട്ടികൾക്കായി വാങ്ങിയ പഫ്‌സ് വീട്ടിലെത്തി നോക്കിയപ്പോൾ നിറയെ പുഴു; ഗൃഹനാഥന്റെ വാക്കുകൾ ഇങ്ങനെ..!!

62

കരുനാഗപ്പള്ളി; മനപ്പള്ളിയിൽ ആണ് സംഭവം. കുട്ടികൾക്ക് കഴിക്കാൻ ആയി വീട്ടിൽ കൊണ്ടുവന്ന പഫ്‌സ് തുറന്ന് നോക്കിയപ്പോൾ മുഴുവൻ പുഴു ആയിരുന്നു എന്നും, തിരിച്ചു ബേക്കറിയിൽ എത്തിയപ്പോൾ കടയുടമ അധിക്ഷേപങ്ങളും ചീത്ത വിളിയും നടത്തി. മനപ്പള്ളി സ്വദേശി പ്ലാവിളപടിയേറ്റിതിൽ അബ്ദുൽ മജീദ് കഴിഞ്ഞ ദിവസം മനപ്പള്ളി ജഗ്ഷനിൽ ഉള്ള ബെസ്റ്റ് ബേക്കറിയിൽ നിന്നും കുട്ടികൾക്ക് കഴിക്കാൻ ആയി 2 പഫ്‌സ് വാങ്ങിയത്.

രാത്രിയിൽ ആണ് കടിയിൽ നിന്നും വാങ്ങിയത്. വീട്ടിൽ എത്തി പ്ളേറ്റിൽ ഇട്ടപ്പോൾ ആണ് പുഴുക്കളെ കണ്ടത്, തുടർന്ന് പഫ്‌സ് പൊളിച്ചു നോക്കിയപ്പോൾ നുരനുരയായി പുഴുക്കൾ എത്തി. തുടർന്ന് ഉടൻ തന്നെ കടയിൽ എത്തി എങ്കിലും കട അടച്ചിരുന്നു. തുടർന്ന് അടുത്ത ദിവസം കടയിൽ എത്തി സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ, താൻ പോലിസിൽ പരാതി നൽകു എന്നാണ് പറഞ്ഞത്.

ഇത് കഴിച്ച് കുട്ടിക്ക് എന്തെങ്കിലും പറ്റിയാലോ എന്നു ചോദിച്ചപ്പോൾ കുട്ടികൾ ചത്തു പോയാൽ എനിക്ക് എന്താണ് എന്നായിരുന്നു മറു ചോദ്യം. താൻ കട പൂട്ടിക്കാൻ വന്നത് അല്ലെ എന്നും ചോദ്യങ്ങൾ എത്തി. തുടർന്നാണ് സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടത്.

You might also like