മലയാളി മനസാക്ഷിയെ ഞെട്ടിച്ച തൊടുപുഴയിൽ ഏഴ് വയസുള്ള കുരുന്നിനെ അമ്മയുടെ കാമുകൻ മർദ്ദിച്ച് കൊന്ന കേസിൽ ഇതുവരെ പ്രതിയായിരുന്നത് അമ്മയുടെ കാമുകൻ ആയിരുന്ന അരുൺ ആനന്ദ് മാത്രമാണ്, എന്നാൽ കുട്ടിയുടെ അമ്മയെ കൂടി ഇപ്പോൾ കേസിൽ പ്രതിയായ മാറിയിരിക്കുകയാണ്.
ഏഴ് വയസുള്ള സ്വന്തം മകനെ ക്രൂരമായ മർദിക്കുന്നത് നിരവധി തവണ കണ്ടിട്ടും അധികാരികളെ വിവരം അറിയിക്കാൻ തയ്യാറാകാതെ ഇരുന്ന അമ്മയാണ് കുട്ടിയുടേത്, കുട്ടിയുടെ അമ്മയെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യാൻ ആണ് പോലീസ് ഉന്നത തലത്തിൽ നിന്നും ഉള്ള തീരുമാനം.
കുട്ടിയെ സംരക്ഷിക്കുന്ന കാര്യത്തിൽ അമ്മയിൽ നിന്നും വീഴ്ച വന്നിട്ടുണ്ട് എന്നുള്ളതിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസ് എടുക്കുന്നത്. ബാലനീതി നിയമം 75 ആം വകുപ്പ് അനുസരിച്ചാണ് കേസ് എടുക്കുന്നത്. കുട്ടിയുടെ അമ്മക്ക് എതിരെ കേസ് എടുക്കാൻ ശിശുക്ഷേമ സമിതി നിർദ്ദേശം നൽകിയിരുന്നു.
ഇതുവരെ കേസിൽ രഹസ്യ മൊഴി നൽകാൻ പോലും കുട്ടിയുടെ അമ്മ തയ്യാറായില്ല. കുട്ടി ദാരുണമായി കൊല ചെയ്യപ്പെട്ടിട്ടും കാമുകന് എതിരെ മൊഴി നൽകാൻ പോലും യുവതി ഇതുവരെ തയ്യറാകാത്തത് പോലീസിനെ പോലും അമ്പരപ്പിച്ചു.
അമ്മയുടെ സാന്നിധ്യത്തിൽ ആണ് അമ്മയുടെ ആ കാമുകനാൽ ഏഴ് വയസ്സുകാരൻ ക്രൂരമായി മർദനത്തിന് അകപ്പെട്ടത്. അമ്മയും കാമുകനും പുറത്ത് പോയ സമയത്ത് കുട്ടിയുടെ ഇളയ സഹോദരൻ കട്ടിലിൽ മൂത്രം ഒഴിച്ചതിന് ആണ് ഏഴ് വയസുള്ള കുട്ടിയെ കാമുകൻ മർദ്ദിച്ച് കൊന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…