വ്യാജ പുരാവസ്തു തട്ടിപ്പിൽ കേരളത്തിലെ പ്രമുഖരായ ഒട്ടനവധി ആളുകൾ ആണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖരായ നടിനടന്മാർ രാഷ്ട്രീയ പ്രവർത്തകർ പോലീസ് മേധാവികൾ അടക്കമുള്ള ആളുകൾ പ്രതിയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ അടക്കം പുറത്തു വന്നുകഴിഞ്ഞു.
അത്തരത്തിൽ വിവാദത്തിൽ കുടുങ്ങിയ നടൻ ആണ് ബാല. പ്രതി മോൺസൺ മാവുങ്കലുമായി തനിക്ക് യാതൊരു വിധത്തിലും ഉള്ള പണമിടപാടുകളും ഇല്ല എന്നും അത്തരത്തിൽ എന്തെങ്കിലും ഉണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ തുണിയില്ലാതെ നടക്കാൻ താൻ തയ്യാറാണ് എന്നും ബാല പറയുന്നു.
തുടർന്നാണ് ഇന്നലെ മാതൃഭൂമി ന്യൂസ് നടത്തിയ ചർച്ചയിൽ ബാല പങ്കെടുക്കുന്നതും വിചിത്രമായ ചില മറുപടികൾ നൽകുന്നതും. തന്റെ അയൽവാസി ആയതുകൊണ്ട് ഉള്ള സൗഹൃദം മാത്രം ആണ് മോൺസണുമായി ഉള്ളത്.
അയാൾ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുന്ന ആൾ ആയിരുന്നു. താൻ അങ്ങനെ ആണ് കണ്ടിട്ടുള്ളത്. ധാരാളം ആളുകൾക്ക് കല്യാണം കഴിക്കാൻ ഉള്ള സഹായങ്ങൾ ഒക്കെ നൽകുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. പലർക്കും ഓപ്പറേഷൻ ചെയ്യാനുള്ള ക്യാഷ് ഒക്കെ കൊടുത്തിട്ടുണ്ട്.
ഇതെല്ലാം കണ്ടപ്പോൾ അയാൾ ഒരു നല്ലയാൾ ആണെന്ന് തോന്നുകയും അദ്ദേഹത്തോട് ബന്ധം ഉണ്ടാക്കിയത്. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ല. എന്നാൽ വിവാദങ്ങൾ വന്നതോടെ മാതൃഭൂമി ന്യൂസിൽ അവതാരകൻ ചോദിക്കുമ്പോൾ ബാല നൽകിയ മറുപടികൾ വിചിത്രം ആയിരുന്നു.
ഇപ്പോൾ നിങ്ങൾക്ക് അദ്ദേഹം ഒരു തട്ടിപ്പുകാരൻ ആണെന്ന് നിങ്ങൾക്ക് മനസിലായില്ലേ… എന്ന ചോദ്യത്തിന് ബാല നൽകിയ മറുപടി. താൻ ഇപ്പോൾ തമിഴിൽ രജനികാന്ത് നായകനായി എത്തുന്ന അണ്ണാത്തെ എന്ന സിനിമയിൽ അഭിനയിക്കുകയാണ്.
240 കോടി മുടക്കി എടുക്കുന്ന സിനിമ ആണ്. ഞാൻ അതിൽ വില്ലൻ ആണ്. ഞാൻ അതിൽ ശ്രദ്ധിക്കണോ അതോ ഇതിൽ ശ്രദ്ധിക്കണോ..? നിങ്ങൾ തന്നെ പറയൂ ബാല ചോദിക്കുന്നു.
തുടർന്ന് ഭാര്യ എലിസബത്തിനെ അടുത്ത് വിളിച്ചിരുത്തി താരം. “എന്റെ വൈഫ് ഇവിടെ ഉണ്ട്. ഇവൾ എല്ലാം കാണുന്നുണ്ട്. ഇതെല്ലാം കേൾക്കേണ്ടത് ഞങ്ങളുടെ വിധിയാണ്. എന്റെ അമ്മ ഇപ്പോൾ അടുത്ത മുറിയിൽ ഉണ്ട്” ഇതൊക്കെ ആയിരുന്നു ബാലയുടെ പ്രതികരണം.
ഇതിനുശേഷം ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്നു ചോദിച്ചു ബാലാ അവതാരകനോട് ഇങ്ങനെ പറഞ്ഞു “എന്റെ കമ്മിറ്റ്‌മെന്റ് ദൈവത്തോട് മാത്രമാണ്. മനുഷ്യന്മാരോട് ഇല്ല”. എന്തായാലും താരത്തിൻ്റെ പ്രകടനത്തിൽ അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകർ. ധാരാളം ആളുകളാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…