ബാലഭാസ്കറിന്റെ മരണം; വാഹനം ഓടിച്ചത് അർജുൻ തന്നെയെന്ന് സാക്ഷിയും, ലക്ഷ്മിയുടെ മൊഴി സത്യമാകുന്നു, അർജുൻ കൂടുതൽ കുരുക്കിലേക്ക്..!!
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള യാത്രക്ക് ഇടയിൽ വാഹന അപകടത്തിൽ മരണം അടഞ്ഞ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെയും മകൾ തേജസ്വനി ബാലയുടെയും മരിച്ച അപകടത്തിൽ ബാലഭാസ്കറിന്റെ ഡ്രൈവർ നൽകിയ മൊഴിയിലെ കള്ളങ്ങൾ പൊളിഞ്ഞു വീഴുന്നു.
വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെ ആയിരുന്നു എന്നാണ് ഡ്രൈവർ അർജുൻ നൽകിയ മൊഴി, എന്നാൽ അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ മറ്റൊരു കാറിന്റെ ഡ്രൈവർ വർക്കല സ്വദേശിയായ അശ്വിൻ എന്ന നന്ദുവാണ് ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയത്.
ആദ്യം പൊലീസിന് മുന്നിൽ മൊഴി നൽകിയിരുന്നില്ല എന്നും എന്നാൽ, വാഹനം ഓടിച്ചത് ആരാണെന്ന് ഉള്ള വിവാദം ഉണ്ടായതോടെയാണ് മൊഴി നൽകാൻ തീരുമാനിച്ചത് എന്നാണ് അശ്വിൻ നൽകിയ മറുപടി. എന്നാൽ പോലീസിൽ ബന്ധപ്പെട്ടപ്പോൾ നല്ല മറുപടി അല്ല ലഭിച്ചത് എന്നും എന്നാൽ തുടർന്ന് ബാലഭാസ്കറിന്റെ കുടുംബവുമായി ബന്ധപ്പെട്ടാണ് ആറ്റിങ്കൽ പോലീസ് സ്റ്റേഷനിൽ മൊഴി നൽകിയത് എന്നും പറയുന്നു.
അപകടം നടന്ന് മിനിട്ടുകൾക്ക് ഉള്ളിൽ സംഭവ സ്ഥലത്ത് എത്തി എന്നാണ് നന്ദു മൊഴി നല്കിയിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും ബന്ധുവിനെയും കൂട്ടി മടങ്ങുമ്പോൾ ആയിരുന്നു സംഭവം. കാറിന്റെ സീറ്റിൽ ടീ ഷർട്ടും ഷോട്സും ധരിച്ചിരുന്ന ആൾ ആയിരുന്നു. അയാളുടെ കാൽ ഒടിഞ്ഞു തൂങ്ങിയിരുന്നു. മുൻ സീറ്റിൽ ഇടത് ഭാഗത്ത് ലക്ഷ്മിയും കുഞ്ഞും ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് പോയ പോലീസ് വാഹനത്തിൽ കുഞ്ഞിനെ എടുത്ത് കയറിയത് തന്റെ സഹോദരൻ പ്രണവ് ആയിരുന്നു. ബാലഭാസ്കർ പിൻ സീറ്റിൽ താഴെ വീണു കിടക്കുകയായിരുന്നു. ലക്ഷ്മിയുടെ കാലിൽ കമ്പി കുത്തി കയറി ഇരുന്നു.
കാൽ ഒടിഞ്ഞു തൂങ്ങി കിടന്നത് കൊണ്ട് ഡ്രൈവറെ മുൻ വശത്തുകൂടി എടുക്കാൻ കഴിയാത്തത് കൊണ്ടാണ് പിൻ ഡോർ വഴിയാണ് പുറത്ത് എടുത്തത്.
മൊഴി നന്ദു രേഖപ്പെടുത്തിയതോടെ തുടക്കം മുതലേ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ സത്യം ആകുന്നതാണ് നന്ദുവിന്റെ മൊഴി. അർജുൻ മൊഴി നൽകിയിരുന്നത് ബാലഭാസ്കർ ആണ് വാഹനം ഓടിച്ചിരുന്നത്.