ബാലഭാസ്കറിന്റെയും മകളുടെയും അപകട മരണത്തിൽ ദുരൂഹതയേറുന്നു, ബാലഭാസ്കർ സഞ്ചരിച്ചിരുന്ന വാഹനം വെറും 237 കിലോമീറ്റർ യാത്ര ചെയ്തത് 2.37 മണിക്കൂർ കൊണ്ടാണ്. ചാലക്കുടിയിൽ രാവിലെ 1.08ന് മോട്ടോർ വാഹന വകുപ്പിന്റെ കാമറയിൽ വാഹനം കുടുങ്ങിയിട്ടുണ്ട് ഉണ്ട്.
അതേ സമയം, കൊല്ലത്തുള്ള കടയിൽ നിന്നും ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിക്കാൻ നിർത്തിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് സ്വർണ്ണ കടത്ത് കേസിൽ കുടുങ്ങിയ പ്രകാശ് തമ്പി വാങ്ങിക്കൊണ്ടു പോയി എന്നും തുടർന്ന് തിരികെ ഏൽപ്പിച്ചു എന്നും കൊല്ലത്തുള്ള ജ്യൂസ് കടയുടമ ഷംനാദ് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സുപ്രധാന മൊഴി നൽകിയിട്ടുണ്ട്.
അതേ സമയം വാഹന അപകടത്തിൽ ഗുരുതമായ പരിക്കുകൾ ഏറ്റ ഡ്രൈവർ അർജുൻ കേരളത്തിൽ നിന്നും കടന്നതായും റിപ്പോർട്ട് ഉണ്ട്. ഇയാൾ പരിക്കുകൾ ഉള്ളപ്പോൾ തന്നെ നാട് കടന്നത് പോലിസിൽ സംശയം ഉണ്ടാക്കുന്നുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള ഊർജിത അന്വേഷണത്തിൽ ആണ് പോലീസ്.
അർജുൻ അസമിലേക്ക് കടന്നതായി ആയി ആണ് ക്രൈംബ്രാഞ്ച് കണക്ക് കൂട്ടുന്നത്, പരിക്കുകൾ ഉള്ള ഇയാൾ ഇത്രയും ദൂരം യാത്ര ചെയ്തതും സംശയം വർധിപ്പിക്കുന്നു, അതുപോലെ തന്നെ അർജുന്റെ മൊഴി പ്രകാരം ബാലഭാസ്കർ ആണ് വാഹനം ഓടിച്ചത് എന്നും എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി പ്രകാരം അർജുൻ ആണ് വാഹനം ഓടിച്ചതും എന്നുമാണ്. അതുപോലെ തന്നെ അർജുൻ ആദ്യം മൊഴി നൽകിയത് താൻ തന്നെയാണ് വാഹനം ഓടിച്ചത് എന്നും പിന്നീട് മൊഴി മാറ്റുക ആയിരുന്നു. ദൃക്‌സാക്ഷി മൊഴി നൽകിയതും അർജുൻ ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…