തൃപ്തി ദേശായി ശബരിമലയിൽ എത്തില്ല; പ്രത്യേക സുരക്ഷ നൽകില്ലെന്ന് പോലീസ്..!!

20

ഭൂമാതാ ബ്രിഗേഡ് സ്ഥാപക നേതാവും സാമൂഹിക പ്രവർത്തകയുമായ തൃപ്തി ദേശായി ശബരിമലയിൽ ദർശനത്തിന് എത്തുന്നതിനുള്ള സാധ്യതകൾ മങ്ങുന്നു, എല്ലാവർക്കും ഒരുക്കുന്ന സുരക്ഷാ മാത്രമേ തൃപ്തി ദേശായിക്കും വേണ്ടി ഒരുക്കുവാൻ കഴിയൂ എന്നാണ് പോലീസിൽ നിന്നും അറിയാൻ കഴിയുന്ന വിവരം.

ഇന്നലെ തൃപ്തി ദേശായി കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നൽകിയ കത്തിൽ തൃപ്തി പറയുന്നത്, താൻ അടക്കം 7പേർ അടങ്ങുന്ന സംഘം വിമാനത്താവളത്തിൽ എത്തും, തുടർന്ന് തങ്ങൾക്ക് സഞ്ചരിക്കാൻ ഉള്ള വാഹനങ്ങൾ, താമസ സൗകര്യങ്ങൾ എല്ലാം സർക്കാർ ചെലവിൽ നടത്തണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അത്തരത്തിൽ ഒരു ആവശ്യം തൃപ്തി ദേശായിക്ക് വേണ്ടി സർക്കാർ നൽകിയാൽ ബാക്കിയുള്ള സ്ത്രീകൾക്കും അത് നൽകേണ്ടിവരും എന്നതും സർക്കാരിന് വലിയ ഒരു തലവേദനയായി തുടരുന്നു.

നാളെ രാവിലെ മുതൽ ആണ് ശബരിമലയിൽ മണ്ഡല കാലത്തോട് അനുബന്ധിച്ച് നട തുറക്കുന്നത്, ശനിയാഴ്ച രാവിലെ ദർശനം നടത്തും എന്നാണ് തൃപ്തി ദേശായി പറയുന്നത്.

You might also like