ബംഗാളിൽ ചുവപ്പ് അസ്തമിച്ചപ്പോൾ താമരകൾ വിരിയുന്നു; മമതക്ക് വമ്പൻ തിരിച്ചടി..!!

81

മോദിക്ക് എതിരെ പോർ വിളികൾ നടത്തിയ മമതക്ക് വോട്ടിൽ കൂടി മറുപടി നൽകി നരേന്ദ്ര മോദി. നരേന്ദ്ര മോദി തരംഗം പശ്ചിമ ബംഗാളിലും അലയടിക്കുകയാണ്. മമത ബാനര്ജിക്ക് കനത്ത വെല്ലുവിളി ഉയർത്തി ബിജെപി കൂടുതൽ സീറ്റുകൾ നേടിയിരിക്കുകയാണ്.

കഴിഞ്ഞ തവണ രണ്ട് സീറ്റുകൾ മാത്രം ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 15 സീറ്റുകളിൽ ആണ് മുന്നേറ്റം നടത്തുന്നത്. 20 സീറ്റിൽ മമതയുടെ പാർട്ടിയും 2 സീറ്റിൽ കോണ്ഗ്രസും ആണ് ഉള്ളത്.

2014 ൽ 2 സീറ്റ് മാത്രം ഉണ്ടായിരുന്നു ബിജെപിക്ക് എക്സിറ്റ് പോൾ നിശ്ചയിച്ചത് 14 സീറ്റുകൾ ആയിരുന്നു എങ്കിൽ ഇപ്പോൾ 15 സീറ്റിൽ ആണ് ബിജെപി മുന്നേറ്റം.

എന്നാൽ ഒരുകാലത്ത് സംസ്ഥാനത്തെ വലിയ പാർട്ടി ആയിരുന്നു ഇടത് പക്ഷം ഒരു മരുന്നിന് പോലും ഇല്ല എന്നുള്ളതാണ് മറ്റൊരു നഗ്‌ന സത്യം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളിൽ ബിജെപിയും ഒരിടത്തു മമതയുടെ തൃണമൂൽ കോണ്ഗ്രസും ആണ് ലീഡ് ചെയ്യുന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത. കേരളത്തിൽ ഒരു സീറ്റിൽ നേട്ടം കൊയ്യുന്ന ഇടത് പക്ഷത്തിന്, തമിഴ് നാട്ടിൽ കൂടുതൽ മുന്നേറ്റം നടത്താൻ കഴിഞ്ഞതിൽ കുറച്ചെങ്കിലും സമാശ്വസിക്കാം.

You might also like