നെയ്യാറ്റിൻകരയിൽ കനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് തീകൊളുത്തിയ അമ്മയും മകളും, മകൾ ആദ്യമേ മരണത്തിന് കീഴടങ്ങി എങ്കിൽ, ശരീരത്തിന്റെ തൊണ്ണൂറ് ശതമാനത്തിൽ ഏറെ പൊള്ളൽ ഏറ്റ അമ്മ ലേഖയും മരണത്തിന് കീഴടങ്ങി.
ബാങ്ക് അധികൃതരെ കുറ്റപ്പെടുത്തി ലേഖയുടെ ഭർത്താവ് നേരത്തെ രംഗത്ത് എത്തിയിരുന്നു. അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ചതിന് പിന്നിൽ ബാങ്കിന്റെ സമ്മർദം തന്നെ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
ആത്മഹത്യ ചെയ്യാൻ തീ കൊളുത്തിയ മകൾ വൈഷ്ണവി ഏതാനും മണിക്കൂറുകൾക്ക് മുമ്പേ മരിച്ചിരുന്നു.
ബാങ്ക് ജപ്തി ചെയ്യാൻ നീക്കങ്ങൾ നടക്കുന്നതിന് ഇടയിൽ മാനസിക സമ്മർദത്തിൽ ആയ വീട്ടമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തത്.
പതിനഞ്ചു വർഷങ്ങൾക്ക് മുമ്പാണ് കാനറ ബാങ്കിൽ നിന്നും അഞ്ചു ലക്ഷം രൂപ കടം എടുത്തത്.
എട്ട് ലക്ഷം രൂപ ഇതിനോടകം തിരിച്ചു അടച്ചു എന്നും ഇനിയും നാല് ലക്ഷം രൂപ കൂടി അടക്കണം എന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത് എന്നാണ് ലേഖയുടെ ഭർത്താവ് പറയുന്നത്.
ലേഖയുടെ ഭർത്താവ് മരപ്പണിക്കാരനാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ്. വീട് വിൽപ്പന നടത്തി കടം വീട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാളെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കിൽനിന്ന് രാവിലെ ഫോൺ കോൾ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കേസ് കൊടുത്തതായി ബാങ്ക് അധികൃതർ പറയുന്നു. സമയം നീട്ടി നൽകാൻ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് സമയം നീട്ടി നൽകിയിരുന്നു. അതിന്റെ കാലാവധി നാളെ അവസാനിക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…