ഇന്നലെ രാവിലെ മുതൽ രാപകലില്ലാതെ ഇളവൂർ എന്ന നാടും അവിടെത്തെ നാട്ടുകാരും ഉറങ്ങിയിട്ടില്ല. എന്ത് സംഭവിച്ചാലും കുഴപ്പമില്ല ജീവനോടെ ആ പോന്നമനയെ കിട്ടിയാൽ മതി എന്ന പ്രാർത്ഥനയിൽ ആയിരുന്നു എല്ലാവരും. എന്നാൽ ആ പ്രാർത്ഥനകൾ എല്ലാം വിഫലമാക്കി ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തുക ആയിരുന്നു.
മകളുടെ തിരോധാനം അറിഞ്ഞു ഇന്നലെ തന്നെ പ്രവാസിയായ അച്ഛൻ പ്രവീൺ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവീൺ. മകളുടെ ചേതനയറ്റ ശരീരത്തിന് അടുത്തേക്കാണ് എത്തിയത്. പോലീസും ബന്ധുക്കളും ചേർന്ന് കുഞ്ഞിന്റെ മൃതദേഹം കാണിച്ചപ്പോൾ പ്രവീൺ കുഞ്ഞിനെ പോലെ വാവിട്ട് പൊട്ടിക്കരഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ നാട്ടുകാരും ബന്ധുക്കളും തേങ്ങി പോയി.
വീടിന്റെ തൊട്ടടുത്ത് ഉള്ള പള്ളിമൺ ആറ്റിൽ ആണ് ഏഴ് വയസുള്ള ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടി ഒറ്റയ്ക്ക് മറ്റു വീടുകളില്‍ പോകാറില്ലെന്നാണ് അമ്മയും ബന്ധുക്കളും ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഇതാണ് കുട്ടി എവിടെ പോയി എന്നതില്‍ ദുരൂഹത ഉയര്‍ത്തിയത്. 15 മിനിട്ടിനുള്ളിലാണ് കുട്ടിയെ കാണാതായത്.
ഈ സമയത്ത് വീട്ടു പരിസരത്ത് ആരും എത്തിയതായി അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കുട്ടി ആറിനു സമീപത്തേക്ക് പോകാറുമില്ലത്രെ. എന്തായാലും ഇന്നലെ മുതൽ സൈബർ ലോകം അടക്കമുള്ള തിരച്ചിലിൽ ദേവാനന്ദയുടെ വിയോഗം വല്ലാത്ത വേദന തന്നെയാണ് ഉണ്ടാക്കിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…