കരഞ്ഞവശയായി ദേവനന്ദയുടെ അമ്മ; അവൾ ഒറ്റക്ക് എങ്ങും പോകില്ല; ദേവനന്ദ കാൽ വഴുതി വീണതോ.? ദുരൂഹത നീക്കാൻ പോലീസ്..!!

88

വ്യാഴാഴ്ച രാവിലെയാണ് അമ്മ അലക്കാനായി ദേവനന്ദയെ ഹാളിൽ ഇരുത്തിയ ശേഷം പോകുന്നത്. 10.30 നു തിരിച്ചെത്തിയപ്പോൾ മകളെ കാണാൻ ഇല്ല. ആദ്യം ഒറ്റക്ക് തിരഞ്ഞു. തുടർന്ന് അയൽവാസികൾ കൂടി തിരഞ്ഞു. എന്നിട്ടും വിഫലം ആയപ്പോൾ ആണ് പോലീസിൽ വിവരം അറിയിക്കുന്നത്.

തൊട്ടടുത്ത് തന്നെ ഇത്തിക്കരയാർ ഉണ്ടെങ്കിലും അവൾ ഒറ്റക്ക് അങ്ങോട്ടേക്ക് പോകാറേ ഇല്ല എന്നാണ് അമ്മയും ബന്ധുക്കളും അയൽവാസികളും എല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. ഡോഗ് സ്‌ക്വഡ് വന്നപ്പോഴും തുടർന്ന് അഗ്നിശമന വിഭാഗം ഇത്തിരിക്കരയാറിൽ അരിച്ചു പെറുക്കി നോക്കിയിട്ടും 7 വയസുകാരി ദേവനന്ദയെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് ഇന്നലെ രാവിലെ 8 മണിയോടെയാണ് കുഞ്ഞിന്റെ ചേതനയറ്റ ശരീരം പുഴയിൽ നിന്നും കണ്ടെത്തുന്നത്. ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തി.

ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും കുട്ടിയുടെ ശരീരത്തിലില്ല. മൃതദേഹത്തിൽ ക്ഷതമോ മുറിവോ കണ്ടെത്തിയിട്ടില്ല. കാലു തെറ്റി വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചിരിക്കാം. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം. പൊലീസ് സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വേഗത്തില്‍ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. ദേവനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കൊല്ലത്തേക്കു കൊണ്ടുപോയി. ദേവനന്ദയുടെ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവോ ചതവോ ഇല്ല.

എങ്കിലും അപായപ്പെടുത്താനുള്ള സാധ്യത പൂർണമായും തളളിക്കളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെത്തിയതോടെ ഒട്ടേറെ സംശയങ്ങളാണ് നാട്ടുകാരും ഉയർത്തുന്നത്. എന്തായാലും ദേവനന്ദ എന്ന കുരുന്നിന്റെ വിയോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആണ് പോലീസ്.

You might also like