വ്യാഴാഴ്ച രാവിലെയാണ് അമ്മ അലക്കാനായി ദേവനന്ദയെ ഹാളിൽ ഇരുത്തിയ ശേഷം പോകുന്നത്. 10.30 നു തിരിച്ചെത്തിയപ്പോൾ മകളെ കാണാൻ ഇല്ല. ആദ്യം ഒറ്റക്ക് തിരഞ്ഞു. തുടർന്ന് അയൽവാസികൾ കൂടി തിരഞ്ഞു. എന്നിട്ടും വിഫലം ആയപ്പോൾ ആണ് പോലീസിൽ വിവരം അറിയിക്കുന്നത്.
തൊട്ടടുത്ത് തന്നെ ഇത്തിക്കരയാർ ഉണ്ടെങ്കിലും അവൾ ഒറ്റക്ക് അങ്ങോട്ടേക്ക് പോകാറേ ഇല്ല എന്നാണ് അമ്മയും ബന്ധുക്കളും അയൽവാസികളും എല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. ഡോഗ് സ്‌ക്വഡ് വന്നപ്പോഴും തുടർന്ന് അഗ്നിശമന വിഭാഗം ഇത്തിരിക്കരയാറിൽ അരിച്ചു പെറുക്കി നോക്കിയിട്ടും 7 വയസുകാരി ദേവനന്ദയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് ഇന്നലെ രാവിലെ 8 മണിയോടെയാണ് കുഞ്ഞിന്റെ ചേതനയറ്റ ശരീരം പുഴയിൽ നിന്നും കണ്ടെത്തുന്നത്. ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തി.
ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും കുട്ടിയുടെ ശരീരത്തിലില്ല. മൃതദേഹത്തിൽ ക്ഷതമോ മുറിവോ കണ്ടെത്തിയിട്ടില്ല. കാലു തെറ്റി വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചിരിക്കാം. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം. പൊലീസ് സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വേഗത്തില്‍ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. ദേവനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കൊല്ലത്തേക്കു കൊണ്ടുപോയി. ദേവനന്ദയുടെ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവോ ചതവോ ഇല്ല.
എങ്കിലും അപായപ്പെടുത്താനുള്ള സാധ്യത പൂർണമായും തളളിക്കളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെത്തിയതോടെ ഒട്ടേറെ സംശയങ്ങളാണ് നാട്ടുകാരും ഉയർത്തുന്നത്. എന്തായാലും ദേവനന്ദ എന്ന കുരുന്നിന്റെ വിയോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആണ് പോലീസ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…