ഉറങ്ങാതെ ഒരു നാട് മുഴുവൻ; ദേവനന്ദക്കായി തിരച്ചിൽ തുടരുന്നു; ജില്ലാ സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കി; പ്രളയത്തിന് ശേഷം ഒത്തൊരുമയോടെ സൈബർ ലോകം..!!

121

കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ഏഴുവയസുകാരി ദേവനന്ദക്കായി  തിരച്ചിൽ ഊര്‍ജിതം. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും പൊലീസ്‍ തിരച്ചില്‍ നടത്തുകയാണ്. വാഹന പരിശോധനയും നടത്തുന്നുണ്ട്.

അതിനിടെ ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇന്നലെ രാവിലെ 11 മണി മുതൽ ആണ് കുഞ്ഞിനെ കാണാതെ ആയത്. തുടർന്ന് കുഞ്ഞിന്റെ അമ്മ കുട്ടിയെ അന്വേഷിച്ചു എങ്കിൽ കൂടിയും കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്ന് നാട്ടുകാർ അന്വേഷണം നടത്തി. അതിനൊപ്പം തന്നെ പോലീസ് ഫയർ ഫോഴ്സ് എന്നിവരും കൂട്ടമായി അന്വേഷണം നടത്തി എങ്കിൽ കൂടിയും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

റെയില്‍വേ സ്റ്റേഷൻ ബസ്സ് സ്റ്റാന്‍റ് എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കേരളത്തിലെ അതിർത്തി പ്രദേശങ്ങളില്‍ വാഹന പരിശോധനക്കും പൊലീസിന് നിർദ്ദേശം നല്‍കിയതായി കൊല്ലം സിറ്റിപൊലീസ് കമ്മീഷണർ അറിയിച്ചു. കുട്ടിയെ കാണാതായതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന തെറ്റായ സന്ദേശങ്ങളും സൈബർ പൊലീസ് നിരീക്ഷിച്ച് വരികയാണ്.

കുഞ്ഞിനെ കിട്ടുന്നതിന് മുന്നേ തന്നെ കിട്ടി എന്ന രീതിയിൽ നിരവധി വ്യാജ പ്രതികരണങ്ങൾ നടന്നിരുന്നു. എന്നാൽ കുഞ്ഞിനെ കണ്ടെത്താൻ സൈബർ ലോകം ഒന്നായി നിൽക്കുകയാണ്. മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ കുഞ്ഞിനെ അന്വേഷണം നടത്തി ഉള്ള പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

You might also like