രൂപമാറ്റം വരുത്തിയ വാഹനം നിരത്തിൽ ഇറക്കിയ ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് വീണ്ടും തിരിച്ചടിയായി പുതിയ വാർത്ത. വാഹനം മോഡിഫിക്കേഷൻ നടത്തിയതിനും തുടർ നടപടികൾക്കായി ആർ ടി ഓ ഓഫീസിൽ എത്തിയ ഇ ബുൾ ജെറ്റ് സഹോദരന്മാർ പ്രകോപനം നടത്തുകയും ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തിരുന്നു.
കേസിൽ കുടുങ്ങിയ വാഹത്തിന്റെ രജിസ്‌ട്രേഷൻ ആറുമാസത്തേക്ക് റദ്ദാക്കിയത്. എബിൻ , ലിബിൻ എന്നിവരുടെ വാഹനമായ കെ എൽ 73 ബി 777 എന്ന നമ്പറിൽ ഉള്ള വാഹനത്തിന്റെ രജിസ്‌ട്രേഷൻ ആണ് റദ്ദാക്കിയത്. ജോയിന്റ് ആർടിഒ നൽകിയ നോട്ടീസിന് കൃത്യമായ മറുപടി നൽകാതെ വന്നതോടെ ആണ് നടപടി.
ഇ ബുൾ ജെറ്റ് എന്ന യൂട്യൂബ് ചാനൽ വഴി വാൻ ലൈഫ് ആയിരുന്നു ഇരുവരും കാണിച്ചിരുന്നത്. നെപ്പോളിയൻ എന്ന ടെമ്പോ ട്രാവലർ ആണ് ഇവരുവരും ഉപയോഗിച്ചിരുന്നത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാൻ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു.
തുടർ നടപടികൾക്കായി ഓഗസ്റ്റ് ഒമ്പതിന് ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും കണ്ണൂർ ആർ.ടി ഓഫീസിലെത്തിയതിനു പിന്നാലെ സംഘർഷമുണ്ടായി. സംഭവത്തെ തുടർന്ന് ഓഫീസിലെ പൊതു മുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.
അടുത്ത ദിവസം തന്നെ ഇവർക്ക് ജാമ്യം ലഭിച്ചു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…