നാളെ മുതൽ ഇ-വേ ബില്ലിൽ മാറും; പുതിയ ആറ് മാറ്റങ്ങൾ ഇതാണ്..!!

22

ജിഎസ്ടി വന്നതിനൊപ്പം എത്തിയ ഈവെ ബില്ലിൽ നാളെ മുതൽ ആറു പ്രധാന മാറ്റങ്ങൾ.

1. ഒരേ ഇൻവോയിസ് നമ്പറിൽ ഡ്യൂപ്ലിക്കേറ്റ് ഇ വേ ബില് എടുക്കാൻ നാളെ മുതൽ കഴിയില്ല. ഒരേ ഉലപ്പന്നതിന് തന്നെ നിർമാതാവും ട്രാൻസ്‌പോർട്ട്, അല്ലെങ്കിൽ വാങ്ങുന്ന ആൾ ആർക്ക് വേണമെങ്കിലും ഇ വേ ബിൽ ഉണ്ടക്കാൻ കഴിയുമായിരുന്നു, പുതിയ മാറ്റത്തോടെ ഇനി ഒരാൾ ഈ വേ ബില് എടുത്താൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ കഴിയില്ല.

2. സാധനങ്ങൾ അയക്കുന്ന ഘട്ടത്തിൽ എല്ലാ സമയത്തും വ്യക്തികയുടെ വിവരങ്ങൾ ഈ വേ ബില്ലിൽ കാണിക്കണം.

3. ബൾക്ക് ജെനറേഷൻ എന്ന കോളത്തിലെ എല്ലാ വിവരങ്ങളും പൂരിപ്പിക്കണം

4. ഘട്ടംഘട്ടമായി ഉള്ള ഇറക്കുമതിയിലോ കയറ്റുമതിയിലോ ഇനി മുതൽ ആദ്യം മുതൽ തന്നെ ഡെലിവറി ചേലാനും ടാക്‌സ് ഇൻവോയിസ് കോപ്പിയും നൽകണം. നേരത്തെ അവസാന ഘട്ടത്തിൽ മാത്രം ടാക്‌സ് ഇൻവോയ്‌സ് നൽകിയാൽ മതിയായിരുന്നു.

5. ഇടനിലക്കാർ ഇല്ലാതെ നേരിട്ടാണ് ഉല്പാദകൻ നേരിട്ട് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിച്ചാലും മൊത്ത വ്യാപാരിയുടെയും ഇടനിലക്കരുടെയും വിവരങ്ങൾ കാണിക്കണം.

6. ഉൽപ്പന്നങ്ങൾ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുമ്പോൾ തുറമുഖത്തിന്റെയും അല്ലെങ്കിൽ വിമനത്താവങ്ങളുടെയും പിന്കോഡ് സഹിതമുള്ള മുഴുവൻ മേൽവിലാസവും വിവരങ്ങളും നല്കണം.

You might also like