കാണാതായ സി ഐ നവാസിനെ കണ്ടെത്തി; ഒരേ ബാച്ചിൽ ഉള്ളവർ ഡിവൈഎസ്പി ആയിട്ടും ഇന്നും സിഐയായി തുടരുന്ന നവാസ് എന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥൻ..!!

59

കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ തമിഴ്‌നാട് കരൂരിൽ നിന്നും തമിഴ്‌നാട് റെയിൽവേ പോലീസ് സംഘമാണ് കണ്ടെത്തിയത്.

13ന് പുലർച്ചെയാണ് നവാസിനെ കാണാതെ ആയത്. തുടർന്നാണ് ഭാര്യ പോലിസിൽ പരാതി നൽകിയത്. മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും പരാതിയിൽ പറയുന്നു.

സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ പോലീസ് സ്റ്റേഷൻ ആയ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് വി എസ് നവാസ് എന്ന സർക്കിൾ ഇൻസ്‌പെക്ടർക്ക് മാനസിക സമ്മർദം ഏറിയത്.

ആലപ്പുഴയിലെ മാരാരിക്കുളം സ്റ്റേഷനിൽ നിന്നുമാണ് നവാസ് എത്തിയത്. അഴിമതിയുടെ കറ പുരളാത്ത ആരെയും സുഖിപ്പിക്കാതെ സത്യസന്ധമായി ജോലി ചെയ്യുന്നത് മൂലം എന്നും നവാസിന് ശത്രുക്കൾ ഏറെ ആയിരുന്നു. എറണാകുളം പോലെ ഒരു സ്റ്റേഷനിൽ കേസുകൾ എടുക്കാനും എടുപ്പിക്കാതെ ഇരിക്കാനും സമ്മർദങ്ങൾ ഉണ്ടായപ്പോൾ നവാസ് അത്തരത്തിൽ വഴങ്ങാതെ ഇരുന്നപ്പോൾ ശത്രുക്കൾ ഏറെയായി.

നവാസിന്റെ ബാച്ചിൽ ഉള്ള ഒട്ടുമിക്ക ഉദ്യോഗസ്ഥരും ഇപ്പോൾ ഡിവൈഎസ്പി റാങ്കിലേക്ക് ഉദ്യോഗസ്ഥ കയറ്റം ലഭിച്ചിട്ടും വിട്ടുവീഴ്ച ഇല്ലാത്ത ചില കേസുകളിൽ എടുത്ത തീരുമാനങ്ങൾ ആണ് നവാസിന്റെ ഉദ്യോഗസ്ഥ കയറ്റം തടഞ്ഞത് എന്നും ആരോപണം ഉണ്ട്.

ഭാര്യയും മൂന്ന് പെണ്കുട്ടികളും ഉള്ള നവാസ്, പാരലൽ കോളേജ് അധ്യാപകൻ ആയിരിക്കുമ്പോൾ ആണ് പോലീസ് സേനയിൽ എത്തുന്നത്.