Malayali Special

സഹിക്കാനാവുമോ അച്ഛാ, ഏറ്റുമാനൂരിൽ കാർ പാഞ്ഞു കയറി അമ്മയും രണ്ട് മക്കളും മരിച്ചു; അമ്മയുടെയും സഹോദരിമാരുടെയും മരണത്തിൽ തകർന്ന് മൂത്ത സഹോദരി; കണ്ണ് നിറയുന്ന കാഴ്ച..!!

ഏറ്റുമാനൂർ; ശിവരാത്രി പ്രമാണിച്ച് ഏറ്റുമാനൂർ അമ്പലത്തിൽ ദർശനം നടത്താനും ചെരുപ്പ് വാങ്ങാനുമായി മൂവരും ഏറ്റുമാനൂർക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഒരു കുടുംബത്തിലെ മൂന്ന് പേർ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി മരിച്ചത്. അമിത വേഗത്തിൽ എത്തിയ കാർ അമ്മക്കും രണ്ട് പെണ്മക്കൾക്കും നേരെ പാഞ്ഞു കയറുക ആയിരുന്നു.

പേരൂർ കാവുമ്പാടം കോളനിയിൽ ആതിരവീട്ടിൽ ബിജുവിന്റെ ഭാര്യ ലെജി(45), മക്കളായ അന്നു(19), നൈനു(16) എന്നിവർ ആണ് മരിച്ചത്. മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ പേരൂർ കണ്ടംചിറ, വെല്ലൂരാറ്റിൽ കവലക്കും ഇടയിൽ വെച്ചാണ് അമിത വേഗത്തിൽ എത്തി നിയന്ത്രണം വിട്ട കാർ കാൽനടയായി എത്തിയ മൂവരെയും ഇടിച്ചു വീഴ്ത്തിയത്.

തിങ്കളാഴ്ച ഉച്ചക്ക് 1.45ലോടെയാണ്, ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരിക ആയിരുന്നു കാർ, കാൽ നടയായി പോകുന്ന ഇവർക്ക് മേൽ പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ മൂവരും 25 മീറ്ററോളം തെറിച്ചു പോയി, കാർ തുടർന്ന് സമീപത്തുള്ള തേക്ക് മരത്തിൽ ഇടിച്ചാണ് നിന്നത്.

അന്നുവും നൈനുവും സംഭവത്ത് വെച്ചും ഗുരുതരമായ പരിക്കേറ്റ ലെജി രാത്രി എട്ടരയോടെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചും മരിച്ചു. ഇടിയുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി എങ്കിലും രക്ഷാപ്രവർത്തനത്തിന് വാഹനങ്ങൾ നിർത്താത്തത് ലെജിയെ ആശുപത്രിയിൽ എത്തിക്കുന്നത് വൈകിയത്.

അന്നു വൈക്കം കോതവര സെന്റ് സേവ്യ്‌സ് കോളേജിലെ ബി.കോം വിദ്യാർത്ഥിനിയാണ്. വൈക്കം അമ്മ വീട്ടിൽ നിന്നും പഠിക്കുന്ന അന്നു അവധി ആയത് കൊണ്ടാണ് വീട്ടിലേക്ക് വന്നത്. നൈനു കാണക്കാരി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്റ്റു വിദ്യാർഥിനിയാണ്. മൂത്ത സഹോദരി ആതിര എറണാകുളം സ്വകര്യ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. അച്ഛൻ ബിജു കൂലിപ്പണിക്കാരൻ ആണ്.

കാർ ഓടിച്ചിരുന്ന പേരൂർ മുല്ലൂർ ഷോൻ മാത്യു(19) ഗുരുതരമായ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 days ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 week ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

4 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago