ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്കുട്ടിയുടെ നഗ്ന ചിത്രങ്ങൾ വിവാഹം ഉറപ്പിച്ച യുവാവിന് അയച്ചു നൽകിയ സീരിയൽ നടനെ പാലോട് പോലിസ് അറസ്റ്റു ചെയ്തു. സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച നടൻ, സീരിയലിൽ അവസരം നൽകാൻ എന്നുപറഞ്ഞാണ് പെണ്കുട്ടിയുമായി പരിചയം സ്ഥാപിച്ചത്. പാലോട് കരിമൻങ്കോട് സ്വദേശി ഷാൻ (25) ആണ് അറസ്റ്റിൽ ആയത്.
സംഭവത്തെ കുറിച്ച് പാലോട് പോലീസ് പറയുന്നത് ഇങ്ങനെ,
2014ൽ ആണ് ഷാൻ പെണ്കുട്ടിയുമായി പരിചയം സ്ഥാപിക്കുന്നത്, സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാം എന്നു വാഗ്ദാനം നൽകിയാണ് പെണ്കുട്ടിയുടെ നിരവധി ചിത്രങ്ങൾ ആണ് എടുത്തത്. തുടർന്ന് ഇരുവരും തമ്മിൽ സാമ്പത്തിക വിഷയത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും അകൽച്ചയിൽ ആകുകയും ആയിരുന്നു.
തുടർന്നാണ് പെണ്കുട്ടിക്ക് ഗൾഫിൽ ജോലിയുള്ള യുവാവുമായി വിവാഹം നടത്താൻ തീരുമാനിച്ചതായി അറിഞ്ഞത്. തുടർന്ന് ഷാൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന പെണ്കുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നാല് വ്യാജ അക്കൗണ്ടുകളിൽ നിന്നും പ്രതിശ്രുത വരന് അയക്കുക ആയിരുന്നു.
തുടർന്ന്, യുവാവ് വിവാഹത്തിൽ നിന്നും പിന്മാറുകയും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷണം നടത്തിയ പെണ്കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും ആയിരുന്നു.
സൈനികനായ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യക്ക് കിട്ടിയത് മുട്ടൻപണി..!!
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…