FCI അരി ഇനി കടലിലൂടെയും കേരളത്തിലേക്ക്; ആദ്യ ലോഡ് എത്തി..!
ട്രയിൻ മാർഗം കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്ന ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) അരി ഇനി മുതൽ കടൽ മാർഗവും എത്തും. ആദ്യ ലോഡ് ഇന്നലെ കൊച്ചിയിൽ എത്തി. ആന്ധ്രയിലെ കാക്കിനാട തുറമുഖത്ത് നിന്ന് കൃഷ്ണപട്ടണം വഴിയാണ് അരി കൊച്ചി വല്ലാർപാടം കണ്ടയ്നർ ടെർമിനൽ എത്തിയത്. 182 കണ്ടയ്നറിൽ 4732 മെട്രിക്ക് ടൺ അരിയാണ് എത്തിയത്.
ഇത്രയും കാലം പൂർണ്ണമായും ട്രെയിൻ മാർഗമാണ് FCI അരി കേരളത്തിൽ എത്തിയിരുന്നത്. പ്രതിമാസം 400 കണ്ടയ്നറുകൾ ആയിരിക്കും ആന്ധ്രയിൽ നിന്നും കൊച്ചിയിൽ എത്തുന്നത്. 10000 മെട്രിക്ക് ടൺ അരി ആയിരിക്കും പ്രതിമാസം എത്തുക. ഇതേ മാർഗം പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിൽ നിന്നും ഗോതമ്പ് എത്തിക്കും എന്നും കൊച്ചിൻ പോർട്ട് ട്രസ്റ്റ് പറയുന്നു.