കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് സ്‌കൂട്ടര്‍ മറിഞ്ഞു; നാലു വയസുകാരിയെ കാലുകള്‍ക്കിടയില്‍ സംരക്ഷിച്ച് കൊമ്പനാന..!!
ഗാരുമാര വനത്തിന് ഉള്ളിൽ പൂജ കഴിഞ്ഞു മടങ്ങുന്ന മൂന്നംഗ കുടുംബമാണ് ദേശീയപാത 31ൽ കാട്ടാന കൂട്ടത്തിന്റെ ഇടയിൽ പെട്ടത്. ആനക്കൂട്ടത്തെ കണ്ട നിത്ഘോഷ് പെട്ടന്ന് സ്‌കൂട്ടർ ബ്രെക്ക് ചെയ്യുക ആയിരുന്നു. ബ്രെക്ക് ചെയ്തതിന്റെ ആഘാതത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ഭാര്യയും നാല് വയസുള്ള മകളും തെറിച്ചു വീഴുകയായിരുന്നു.
എന്നാൽ ആനക്കൂട്ടത്തിന്റെ ഇടയിൽ പെടാതെ ഇരിക്കാൻ കൊമ്പനാന കുട്ടിയെ കാലിന്റെ ഇടയിൽ ആക്കുക ആയിരുന്നു. തുടർന്ന് ആന കൂട്ടം മുഴുവനും പോയതിന് ശേഷമാണ് കൊമ്പനാന പിന്മാറിയത്.
പശ്ചിമല ബംഗാളിലെ ജയ്‌പായ്ഗുരി ജില്ലയിൽ ആണ് സംഭവം, മാതാപിതാക്കള്‍ക്കൊപ്പം വനപാതയിലൂടെ സഞ്ചരിക്കവേയാണ് കുട്ടി വീണുപോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ആന മറ്റ് ആനകളുടെ ആക്രമണം ഏല്‍ക്കാതിരിക്കാന്‍ കുട്ടിയെ തന്റെ കാലുകള്‍ക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു. ബിസിനസുകാരനായ നിതുഘോഷിന്റേയും തിത്‌ലിയുടേയും മകള്‍ അഹാനയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ആനകൾ റോഡ് മുറിച്ച് കടക്കുമ്പോൾ സ്‌കൂട്ടർ നിർത്തി എങ്കിലും എല്ലാ ആനകളും പോയ് കഴിഞ്ഞു എന്നുള്ള ധാരണയിൽ വാഹനം മുന്നോട്ട് എടുത്തപ്പോൾ ബാക്കി ആനകൾ കൂട്ടത്തോടെ എത്തിയത്, പെട്ടന്ന് ആന വരുന്നത് കണ്ട് ഭയന്ന് മൂവരും വാഹനത്തിൽ നിന്നും തെറിച്ചു വീഴുക ആയിരുന്നു. തുടർന്നാണ് കൊമ്പനാന കുട്ടിക്ക് സംരക്ഷണം നൽകിയത്. പരിക്കുകൾ ഏറ്റ മൂവരും തുടർന്ന് ആശുപത്രിയിൽ ചികിത്സ നേടി.