കേരളത്തിൽ സ്വർണ്ണ വിലയിൽ വലിയ കുറവുകൾ വന്നു തുടങ്ങി എന്ന് വേണം പറയാൻ. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുറയുമെന്ന് പറഞ്ഞിരുന്നു. അതിന്റെ ചലനങ്ങൾ ആണ് ഇപ്പോൾ സ്വർണവിപണിയിൽ ഉള്ളത്. ചൊവ്വാഴ്ച്ച പവന് 280 രൂപ കുറഞ്ഞു 36120 രൂപയായി.
ഗ്രാമിന് 35 രൂപയുടെ കുറവ് വന്നു 4515 രൂപ ആയി. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് സ്വർണ വിലയിൽ 680 രൂപയുടെ കുറവാണ് ഉണ്ടായത്. തിങ്കളാഴ്ച പവന് 36400 ആയിരുന്നു വില. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്നും 7.5 ശതമാനം ആയി കുറച്ചു കൊണ്ട് ആയിരുന്നു ബജറ്റ് പ്രഖ്യാപനം അതോടെ ആണ് സ്വർണ്ണ വില കുറഞ്ഞു തുടങ്ങിയത്.
ബജറ്റ് പ്രഖ്യാപിച്ചു ഉടൻ തന്നെ സ്വർണ വിലയിൽ 400 രൂപയുടെ ഇടിവ് ഉണ്ടായി. പുതിയ തീരുമാനങ്ങൾ പ്രതിസന്ധിയിൽ ആയ വിപണിക്ക് ഗുണകരമാകും എന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. കാരണം വിവാഹ സീസൺ ആയിട്ട് കൂടി വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സ്വർണ്ണ വിപണിക്ക് കഴിഞ്ഞിരുന്നില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…