പാറശാലയിൽ ഷാരോണിന്റെ മരണവുമായി ബന്ധപെട്ടു പിടിയിലായ ഗ്രീഷ്മ പറയുന്ന കഥകളിൽ നട്ടം തിരിയേണ്ടി വരുമെന്ന് ആണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. കേസിൽ ഗ്രീഷ്മ പറയുന്ന പല കഥകളും അതുപോലെ ആളുകളും എല്ലാം സാങ്കൽപ്പിക കഥാപാത്രങ്ങൾ മാത്രമാണ് എന്നാണ് അറിയുന്നത്.
യഥാർത്ഥത്തിൽ ഗ്രീഷ്മ നൽകിയ മൊഴികളിൽ ഉള്ള ഈ വൈരുദ്യം തന്നെ ആണ് കേസിന്റെ രഹസ്യം ചുരുളഴിയാൻ കാരണം ആയതും. ആദ്യ ഭർത്താവ് മരിക്കും എന്നത് അടക്കം ഉള്ള ജ്യോതിഷ പ്രവചനം കെട്ടിച്ചമച്ചതാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. തന്റെ വീട്ടിൽ വന്നു ജ്യൂസ് കഴിച്ച ഓട്ടോറിക്ഷക്കാരനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണു ഗ്രീഷ്മ പറഞ്ഞത്.
എന്നാൽ അത്തരത്തിൽ ഒരു ഓട്ടോറിക്ഷകക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കോകിലക്ഷം കഷായം ആണ് ഷാരോണിന് നൽകിയത് എന്നായിരുന്നു ഗ്രീഷ്മ പറഞ്ഞത്. അത് വാങ്ങി നിൽകിയത് ബന്ധു ആയിരുന്നു എന്നും തുടർന്ന് മെഡിക്കൽ സ്റ്റാറിന്റെ പേരും പറഞ്ഞു. എന്നാൽ ആ കഷായം ഇതുവരെയും വിൽപ്പന നടത്തിയിട്ടില്ല എന്നായിരുന്നു അന്വേഷണത്തിൽ തെളിഞ്ഞത്.
എന്നാൽ പിന്നീട് ഗ്രീഷ്മ കഷായത്തിന്റെ പേര് മാറ്റുക ആയിരുന്നു. കദളീകൽപരസായനം ആണെന്ന് ഗ്രീഷ്മ പറയുന്നു. എന്നാൽ അതിന്റെ ബോട്ടിൽ എവിടെ എന്ന് ചോദിച്ചപ്പോൾ തമിഴ്‌നാട്ടിൽ ജോലിക്കുപോയ അമ്മാവന് ചോറിനൊപ്പം കറി കൊടുത്തുവിട്ടത് അതിൽ എന്നായിരുന്നു മൊഴി, തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഈ ബോട്ടിൽ കണ്ടെത്തി.
തുടർന്ന് മെഡിക്കൽ സ്റ്റോറിൽ അന്വേഷിച്ചപ്പോൾ ഈ ബോട്ടിലിൽ അല്ല ഈ രസായനം വിൽക്കുന്നത് എന്നാണ് പറഞ്ഞത്. എന്നാൽ ഷാരോണിനെ ഒഴുവാക്കാൻ നടത്തിയ തന്ത്രം ആയിരിക്കും ആദ്യ ഭർത്താവ് മരിക്കും എന്നത് അടക്കം ഉള്ള ജ്യോതിഷ കഥകൾ എന്നും ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…