കൊടുംക്രൂരത; സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്ച്ഐവി..!!
ചെന്നൈയിൽ വിധുര ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധിച്ചു.
രണ്ട് വർഷങ്ങൾക്ക് മുന്നേ ദാധാവിൽ എച്ച്‌ഐവി കണ്ടുപിടിച്ചിരുന്നു എങ്കിലും ലാബ് ജീവനക്കാർ ദാധാവിൽ നിന്നും ഇക്കാര്യം മറച്ചു വെക്കുകയായിരുന്നു, തനിക്ക് എച്ച്‌ഐവി ഉള്ളതായി അറിവില്ലാതെ ഇരുന്ന യുവാവ് കഴിഞ്ഞ രണ്ട് വർഷമായി നിരവധി തവണ രക്തം ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്, ഡിസംബർ 3ന് ആണ് യുവതി സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ചത്. സ്വീകരിച്ചതിന് ശേഷമാണ് എച്ച്‌ഐവി ഉള്ളതായി പരിശോധനയിൽ തെളിഞ്ഞത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് ലാബ് ജീവനക്കാരെ താൽക്കാലികമായി പുറത്തി എങ്കിലും കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടോ എന്നുള്ളത് പ്രസവ ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ പറയുന്നു.