നാടിനെയും നാട്ടുകാരേയും മാത്രമല്ല ലോക മലയാളികളെ മുഴുവൻ ഞെട്ടിച്ചു ഹരിശ്രീ എന്ന ഓട്ടോ ഡ്രൈവറുടെ മരണം.
ഭാര്യയായ ആശ റാണിയുടെ അതിക്രൂര മർദ്ദനങ്ങൾ സഹിക്കാൻ കഴിയാതെ, താൻ നേരിട്ട വേദനകൾ എണ്ണി പറഞ്ഞിരുന്നു ഹരി സോഷ്യൽ മീഡിയ വഴി.
പതിനാല് വർഷത്തെ പ്രണയം, അതിന് ശേഷമാണ് ഹരിയും ആശയും ഒന്നിച്ചത്. അതും ആദ്യ ഭർത്താവിനെ വേണ്ട എന്ന് വെച്ച് ഇറങ്ങിവന്ന ആശയെയും കുട്ടിയെയും ഹരി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
എന്നാൽ, പിന്നീടാണ് ജീവിതത്തിൽ പുതിയ ബന്ധങ്ങൾ തേടിയ ആശ റാണിക്ക് എതിരെ ഹരിശ്രീ സംശയങ്ങൾ ഉന്നയിച്ചതും തുടർന്ന് ആശയും കുടുംബവും ചേർന്ന് ഹരിക്ക് എതിരെ കേസുകൾ ഉണ്ടാക്കുകയും കൂടാതെ ഹരിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ അടക്കം പുറത്ത് വന്നിരുന്നു.
ഭാര്യ ആശ റാണിയുടെ വീട്ടിൽ ആണ് ഹരിശ്രീ ആത്മഹത്യ ചെയ്‌തത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് ഹരി വന്നതും ആത്മഹത്യ ചെയ്തതും ഇവർ അറിയാഞ്ഞത് എന്നാണ് ഹരിയുടെ ബന്ധുക്കൾ ചോദിക്കുന്നത്.
നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും പിടിച്ചു നിന്ന ഹരി, ആത്മഹത്യ ചെയ്യില്ല എന്നാണ് ഹരിയുടെ ബന്ധുക്കൾ പറയുന്നത്. ഈ മരണത്തിൽ ദുരൂഹത ഉണ്ടെന്നും, കൊലപാതകം ആണോ എന്നുള്ള സംശയം ഉണ്ടെന്നും ആണ് കുടുംബത്തിന്റെ വാദം.
വിശദമായ അന്വേഷണത്തിനായി പോലീസിനെ സമീപിക്കാൻ ആണ് ഹരിയുടെ ബന്ധുക്കളുടെ തീരുമാനം.
എന്നാൽ താൻ മരിക്കും എന്നും ഹരി ഫേസ്ബുക്ക് പോസ്റ്റുവഴി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വീഡിയോ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് ഹരിയുടെ ബന്ധുക്കൾ പറയുന്നത്. അത് കണ്ടിരുന്നു എങ്കിൽ കൂടുതൽ ശ്രദ്ധ കൊടുത്തേനെ എന്നും ബന്ധുക്കൾ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…