ഇടുക്കി നെടുങ്കണ്ടത്ത് സഹോദരിയുടെ വിവാഹം നടത്താൻ വെച്ചിരുന്ന 23 പവൻ സ്വർണം മോഷ്ടിച്ച 17 വയസുള്ള സഹോദരനും കൂട്ടുകാരും പിടിയിൽ. സ്വർണം സ്വന്തം വീട്ടിൽ നിന്നും മോഷ്ടിക്കുക മാത്രം ആയിരുന്നില്ല മറിച്ച് അതെ സ്വർണത്തിന് പകരം മുക്കുപണ്ടം വെക്കുകയും ചെയ്തു. 17 വയസുള്ള സഹോദരൻ മാത്രമല്ല കൂട്ടാളികൾ ആയ മൂന്നുപേരും പിടിയിൽ ആയത്. ഇടുക്കി നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയുടെ വീട്ടിൽ നിന്നും ആണ് 23 പവൻ സ്വർണം മോഷണം പോയത്.
എന്നാൽ ഇക്കാര്യം വീട്ടിൽ അറിയാതെ ഇരിക്കാൻ വീട്ടിൽ പകരം മുക്കുപണ്ടം വെക്കുക ആയിരുന്നു. തുടർന്ന് പിതാവ് പണത്തിന് വേണ്ടി സ്വർണം പണയം വെക്കാൻ ചെന്നപ്പോൾ ആണ് സ്വർണ്ണം മുക്കുപണ്ടം ആണെന്ന് അറിയുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് 17 വയസ്സുള്ള മകനും സംഘവും കുടുങ്ങിയത്. അമ്മയുടെ ചികിത്സക്കായി അച്ഛനും സഹോദരിയും കോട്ടയത്ത് പോയസമയത്താണ് സഹോദരൻ മോഷണം നടത്തുന്നത്.
സ്വർണ്ണം ആദ്യം പണയം വെക്കുകയും പിന്നീട് കേസിലെ മറ്റൊരു പ്രതിയായ ജാഫറിന് 820000 മറിച്ച് വിൽക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിൽ 820000 രൂപക്ക് സ്വർണം മറിച്ചു വിറ്റത് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മൊബൈൽ ഫോൺ വാങ്ങി മറിച്ചു വിൽക്കുന്നതിന് പണം കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു മോഷണം നടത്തിയതെന്ന് ഇവർ പറയുന്നു. മകന്റെ മൊഴിയിൽ ഉള്ള വൈരുദ്ധ്യം ആണ് യുവാവിനെയും സംഘത്തെയും കുടുക്കിയത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…