jewel mary brother marriage
മമ്മൂട്ടി ചിത്രം പത്തേമാരിയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് ജുവൽ മേരി. തുടർന്ന് ചെറുതും വലുതുമായി ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാള സിനിമയിലെ അറിയപ്പെടുന്ന അഭിനേതാക്കളിൽ ഒരാളാണ്. ടെലിവിഷൻ ഷോകളിൽ അവതാരക ആയിട്ട് ആയിരുന്നു ജുവൽ മേരി തന്റെ കരിയർ തുടങ്ങുന്നത്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന ഷോയിൽ അവതാരക ആയിരുന്നു ജുവൽ മേരി. തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തിയ താരം ഉട്യോപ്പിയയിലെ രാജാവ്, പത്തേമാരി, ഒരേ മുഖം, ഞാൻ മേരിക്കുട്ടി, പാപ്പാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ താരം തന്റെ അനിയന്റെ വിവാഹം നടന്നതിന്റെ സന്തോഷത്തിൽ ആണ്.
വിവാഹ ശേഷം ജുവൽ മേരി ഓൺലൈൻ മലയാളി എന്റെർറ്റൈന്മെന്റ്സ് യൂട്യൂബ് ചാനലിൽ കുടുംബത്തിനെ കുറിച്ചും കല്യാണത്തിനെ കുറിച്ചും മനസ്സ് തുറന്നു..
ഇന്ന് പത്തിരി പ്രത്യേകതകൾ ഉള്ള ദിവസം ആണ്. ഇന്ന് എന്റെ അനിയന്റെ കല്യാണം ആണ്. ഞങ്ങൾ മൂന്നു മക്കൾ ആണ് രണ്ടാമത്തെയാൾ ആണ് എന്റെ അനിയൻ. ഇന്ന് അവന്റെ കല്യാണം ആയിരുന്നു. ജിതിൻ ആൻഡ് അമല. കസിൻസ് എല്ലാവരും കൂടി ഭയങ്കര രാസമായിട്ടുള്ള കല്യാണം ആയിരുന്നു. യഥാർത്ഥത്തിൽ കഴിഞ മൂന്നാലു ദിവസങ്ങൾ ആയിട്ട് അടിപ്പിച്ച് ആയിരുന്നു മനസമ്മതം, മധുരം വെപ്പ്, ഹൽദി, പിന്നെ ഇന്ന് കല്യാണം ഭയങ്കര സരമുള്ള സെലിബ്രെഷൻസ് ആയിരുന്നു.
ഇവരുടെയും പ്രണയ വിവാഹം ആയിരുന്നില്ല എന്ന് പറയുന്ന ജുവൽ എന്നാൽ അമ്മു കാനഡയിൽ നേഴ്സ് ആണ്. ഇരുവരും കണ്ടുമുട്ടുകയും തുടർന്ന് ഒരു വര്ഷം നീണ്ടു നിന്ന ഗാഢമായ പ്രണയത്തിന് ശേഷം ആണ് വിവാഹം കഴിക്കുന്നത് എന്നും ജുവൽ മേരി പറയുന്നു. ഓൺലൈൻ മലയാളി എന്റെർറ്റൈന്മെന്റ്സ് യൂട്യൂബ് ചാനലിൽ ആണ് വിവാഹ വിശേഷങ്ങൾ ജുവൽ പറഞ്ഞത്. കൂടാതെ കസിൻസിനൊപ്പം ജുവൽ മേരി കിടിലൻ ഡാൻസ് കളിക്കുകയും ചെയ്തു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…