കാക്കനാട് ചക്കരപറമ്പ് സ്വദേശി ജിബിൻ വർഗീസിനെ കൊലപാതകത്തിന് പിന്നിൽ അവിഹിത പ്രണയം. വിവാഹിതയായ യുവതിയുമായി ബന്ധം പുലർത്തിയിരുന്ന യുവാവിനെ, യുവതിയുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് കുരുക്കിയത്.
യുവതി ഫോണിൽ നിന്നും യുവാവിന് സദ്ദേശം അയക്കുകയും സന്ദേശം ലഭിച്ച ഉടനെ ജിബിൻ മതിലിനു പുറത്തു സ്‌കൂട്ടർ വെച്ച ശേഷം മതിൽ ചാടി അകത്ത് എത്തുകയും തുടർന്ന് വീടിന്റെ പിൻവാതിലിൽ കൂടി എത്തിയ ജിബിനെ കാത്ത് നിന്നത് യുവതി ആയിരുന്നില്ല, യുവതിയുടെ ഭർത്താവും ബന്ധുക്കളും അയൽവാസികളും ആയിരുന്നു.
തുടർന്ന് ജിബിൻ വർഗീസ് ക്രൂര മർദനം നേരിടുകയായിരുന്നു, ക്രൂരമർദനത്തിന് ഒടുവിൽ മരിച്ച് എന്നുള്ള ഉറപ്പിന്മേൽ യുവാവിനെ പാലച്ചുവടു ഉപേക്ഷിക്കുക ആയിരുന്നു.
ചക്കരപറമ്പ് തെക്കേ പറമ്പ് വീട്ടിൽ ജിബിൻ വർഗീസ്, രാത്രി 12 മണിക്ക് വാഴക്കാല അസീസിന്റെ വീടിന് സമീപം എത്തുകയായിരുന്നു. തുടർന്ന് ഇവിടെ ഉണ്ടായിരുന്ന മനാഫ്, അസീസ് കൂട്ടാളികളും ചേർന്ന് ജിബിനെ തല്ലി ചതക്കുക ആയിരുന്നു. സ്റ്റയർ കേസ് ഗ്രില്ലിൽ കൈകൾ കെട്ടിയിട്ട് കൈ കൊണ്ടും ആയുധങ്ങൾ കൊണ്ടുമായിരുന്നു മർദനം. രണ്ട് മണിക്കൂർ നീണ്ട മർദനത്തിന് ഒടുവിൽ ജിബിന് മരണം സംഭവിച്ചത്. തുടർന്ന് ഇവർ മൃതദേഹം ഓട്ടോയിൽ കയറ്റി പാലച്ചുവടു കൊണ്ടു വരുക ആയിരുന്നു.
അസീസും ജിബിനും തമ്മിൽ ഉള്ള പൂർവ്വ വൈരാഗ്യം ആണ് മർദനത്തിന് കാരണം. ആന്തരിക അവയവങ്ങളിൽ ഉണ്ടായ രക്ത സ്രാവം ആണ് മരണ കാരണം.
പ്രതികൾ എല്ലാവരും അസീസിന്റെ ബന്ധുക്കളും അയൽവാസികളും ആണ്. കൊച്ചിയിൽ നടന്ന ഈ ഞെട്ടിക്കുന്ന കൊലപാതകം സദാചാര കൊലപാതകം ആയി കണക്കാൻ കഴിയില്ല എന്നും ആസൂത്രിത കൊലപാതകം ആണ് എന്നും പോലീസ് പറയുന്നു. കൊലപാതകം നടത്തിയ ശേഷം അപകട മരണം ആണെന്ന് വരുത്തി തീർക്കാൻ ആണ് വാഹനം കൊണ്ടുവന്ന് ഇടുക ആയിരുന്നു എന്നും പോലീസ് പറയുന്നു.
പെരുമ്പാവൂർ സ്വദേശിയായ യുവതിയുടെ ഭർത്താവ് ഗൾഫിൽ ആയിരുന്നു, തുടർന്ന് ജിബിനും യുവതിയും തമ്മിൽ ഉള്ള ബന്ധം ഭർത്താവ് അറിയുകയും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി യുവതി സ്വാ വസതിയിലേക്ക് പോയിരുന്നു, രാത്രിയിൽ ഒരു ഫോൺ കോൾ വന്നതിന് ശേഷമാണ് ജിബിൻ വീട്ടിൽ നിന്നും പോയത് എന്നും യുവാവിന്റെ തലയിൽ ഏറ്റ മുറിവ് അപകട കാരണമല്ല എന്നുള്ള പോലീസിന്റെ തിരിച്ച് അറിവും ആണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ആദ്യ ലഭിച്ചിരുന്നു. അതുവഴിയാണ് പോലീസ് വിശദമായ അന്വേഷണം നടത്തി വന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…