വിവാഹിതയായ പ്രണയിനിയെ കാണാൻ മതിൽ ചാടി എത്തിയ ജിബിൻ വർഗീസിനെ കൊച്ചിയിൽ ക്രൂരമായി ഭർത്താവിന്റെ ബന്ധുക്കളും ഭർത്താവും ചേർന്ന് കൊന്ന പ്രതികളുടെ മൊഴികൾ ഇങ്ങനെ ഒക്കെ.
രണ്ടര മണിക്കൂറോളം ആണ് ജിബിനെ മർദ്ദിച്ചത് എന്നാണ് പ്രതികൾ നൽകിയ മൊഴി, വീടിന്റെ പുറകിൽ ഗോവണി പടികളിൽ തട്ടി താഴെ വീണ ജിബിനെ കെട്ടിയിട്ടാണ് ക്രൂരമായി മർദിച്ചത്.
വലിയ ചുറ്റിക, അമ്മിക്കല്ല, എന്നിവ ഉപയോഗിച്ചാണ് ക്രൂരമായി മർദിച്ചത്. യുവതിയുടെ ഫോണിൽ നിന്നും മെസേജ് അയച്ചത് പ്രകാരം ആണ് ജിബിൻ രാത്രിയിൽ യുവതിയുടെ വീട്ടിൽ എത്തിയത്. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. വ്യവസ്ഥ മതസ്ഥർ ആയിരുന്നു ഇരുവരുടെയും വിവാഹത്തിന് യുവതിയുടെ കുടുംബം എതിർപ്പ് പ്രകടിപ്പിക്കുകയും തുടർന്ന് മറ്റൊരു വിവാഹം ചെയ്ത് നൽകിയതും.
ഭര്‍തൃമതിയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്ന സദാചാര കൊലയായിരുന്നു ജിബിന്റേത്. മര്‍ദ്ദിച്ച് കൊന്നശേഷം വാഹനാപകടം എന്നു വരുത്തി തീര്‍ക്കാന്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപം ജിബിന്റെ ബൈക്കും മറിച്ചിട്ടു. അപകടം ആണെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ പോലീസിന്റെ സംശയമാണ് കൊലപാകത്തിന്റെ ചുരുളഴിച്ചത്. 13 പേരെയാണ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇതില്‍ 11 പേരും ജിബിന്‍ കൊല്ലപ്പെടുന്ന വീടിനു പരിസരത്തുള്ളവരാണ്. മൂന്നുപേര്‍ പുറത്തു നിന്നു വിളിച്ചിട്ടു വന്നവരും.
എന്നെ ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കൂ… എന്തെങ്കിലും പറ്റിയതാണെന്നു പറഞ്ഞോളാമെന്നു ജിബിന്‍ മര്‍ദ്ദിക്കുന്നവരോട് കരഞ്ഞപേക്ഷിച്ചെങ്കിലും മര്‍ദ്ദനം തുടരുകയാണ് ചെയ്തത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ തന്നെ ഇക്കാര്യം സമ്മതിച്ചു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…