താൻ മ.ദ്യം കഴിക്കുന്നത് നിർത്തിയിട്ട് അഞ്ച് വർഷമായി എന്നും താൻ തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ല എന്നും നടൻ ജോജു ജോർജ്ജ്.
തിങ്കളാഴ്ച രാവിലെ കോൺഗ്രസ് ദേശിയ പാത ഉപരോധിച്ചുകൊണ്ട് നടത്തിയ സമരത്തിൽ ആണ് വാഹനം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന് കോൺഗ്രസ്സ് പ്രവർത്തകരും ജോജുവും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അവിടെ നിന്നും പോലീസ് എത്തി ജോജുവിനെ മാറ്റുകയും ആയിരുന്നു.
തുടർന്ന് കോൺഗ്രസ്സ് വനിതാ പ്രവർത്തകയോട് മോശമായി പെരുമാറി എന്നുള്ള ആരോപണങ്ങൾ ഉണ്ടാകുകയും ജോജു മ.ദ്യപിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്നും ആരോപണം കോൺഗ്രസ്സ് നടത്തിയത്.
എന്നാൽ ഈ വിഷയത്തിൽ പോലീസ് സ്റ്റേഷനിൽ എത്തിയ ജോജു പ്രതികരണം നടത്തുകയും ചെയ്തു. ഇന്ധന വില വർദ്ധനവിനെ തുടർന്നാണ് കോൺഗ്രസ്സ് പ്രതിഷേധ പരിപാടികൾ നടത്തിയത്. ഇടപ്പള്ളിയിൽ നിന്നും വൈറ്റില വരെയുള്ള റോഡിന്റെ ഒരു വശം പൂർണ്ണമായും വാഹനം തടയുകയായിരുന്നു.
ഞാൻ നന്നായി കള്ളുകുടിച്ചിരുന്ന ആൾ ആയിരുന്നു. എന്നാൽ ഇപ്പോൾ മ.ദ്യം കഴിക്കാതെ ആയിട്ട് അഞ്ചു വര്ഷമായി. എന്നാൽ ഇപ്പോൾ ഉള്ള ആരോപണം താൻ മ.ദ്യം കഴിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്നല്ലേ. എന്തായാലും ആശുപത്രിയിലേക്ക് പോകുകയാണ്.
താൻ ചെയ്ത പ്രവർത്തിയിൽ തെറ്റുകൾ ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. കൂടാതെ കൈയിൽ പരുക്കുകൾ ഉണ്ട്. വളരെ മോഹിച്ചു വാങ്ങിയ വാഹനത്തിന്റെ കോലം കണ്ടില്ലേ.. താൻ ഒരിക്കലും ഒരു സ്ത്രീയോടും മോശമായി ജീവിതത്തിൽ പെരുമാറിയിട്ടില്ല.
മണിക്കൂറുകൾ വചനങ്ങൾ തടഞ്ഞുനിർത്തി ഉള്ള പ്രതിഷേധങ്ങൾ ശരിയായ നടപടി അല്ല. ഈ വിഷയത്തിൽ ഞാൻ ആരോടും മാപ്പ് പറയില്ല. – ജോജു ജോർജ് പ്രതികരിക്കുന്നു.