കോൺഗ്രസ്സ് നടത്തിയ ഇന്ധന വില വർധനക്ക് എതിരെയുള്ള റോഡ് ഉപരോധത്തിൽ ജോജു ജോർജ്ജ് പ്രതിഷേധം നടത്തിയ സംഭവത്തിൽ നിരവധി ആളുകൾ ആണ് അനുകൂലിച്ചും പ്രതികൂലിച്ചും ഇതുവരെയും രംഗത്ത് വന്നത്.
ഇപ്പോൾ കോൺഗ്രസ് എംപി രമ്യ ഹരിദാസ് രൂക്ഷമായ വിമർശനം ആണ് ജോജുവിനെതിരെ നടത്തിയിരിക്കുന്നത്. അനീതിക്ക് എതിരെയുള്ള പ്രതിഷേധവും പ്രതികരണവും സമരവുമെല്ലാം ഞങ്ങൾ കോൺഗ്രസുകാരുടെ രക്തത്തിൽ അറിഞ്ഞതാണ്.
നിങ്ങളെ പോലെ പണക്കൊഴുപ്പിൽ ജീവിക്കുന്നവർക്ക് അത് മനസിലാവില്ല എന്നാണ് രമ്യ ഹരിദാസ് കുറിച്ചത്. രമ്യയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…
മിസ്റ്റർ സിനിമാതാരം
താങ്കൾക്ക് തെറ്റി. ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികൾ. കോൺഗ്രസുകാർ..
അത് മറക്കേണ്ട.. അവിടെയുള്ള ഒരു കോൺഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല. സമൂഹത്തിനു വേണ്ടി ആണെന്ന് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു ഒരു സിനിമയ്ക്ക് നിങ്ങൾ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും..
തെരുവിൽ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയർപ്പ് തുള്ളിയാണ് നിങ്ങൾ പടുത്തുയർത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട. രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങൾക്ക് പ്രശ്നമല്ലായിരിക്കാം. അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന പാവപ്പെട്ടവന് അത് തീവ്ര പ്രശ്നമാണ്.
ടാക്സി തൊഴിലാളികൾ പട്ടിണിയിലാണ്. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു. അത് മറക്കരുത്.. ആർഭാടത്തിലെ തിളപ്പിനിടയിൽ പാവപ്പെട്ടവനെ കാണാതെ പോകരുത്. കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ.. നിങ്ങൾ ഒരു മലയാളി അല്ലേ..?
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…